ബെംഗളുരു: ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ ഉത്സവകാല വില്പന രാജ്യത്തെ തൊഴില്‍ മേഖലയ്ക്കും കരുത്തേകി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 25ശതമനാത്തിലേറെ പേര്‍ക്ക് ഇതിലൂടെ ജോലി ലഭിച്ചു. 

ജിഡിപി താഴ്ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് ഇത് ഗുണകരമാകും. 

ഡെലിവറി, ലോജിസ്റ്റിക്‌സ് മേഖലയിലാണ് താല്‍ക്കാലിക തൊഴില്‍ വര്‍ധിച്ചത്. ഉത്സവ കാലത്ത് 1.3 ലക്ഷം താല്‍ക്കാലിക തൊഴിലെങ്കിലും ഉണ്ടാകുമെന്നാണ് കരുതുന്നത്. 

രാജ്യത്തെ വന്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവ വഴിമാത്രം 42,000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഞായറാഴ്ച അവസാനിച്ച ഉത്സവകാല ഓഫറിലൂടെയായിരുന്നു ഇത്. 

സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവില്‍ പരമാവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുമെങ്കിലും ഡിസംബറിനുശേഷം തൊഴില്‍ സാധ്യത കുറയുകയും ചെയ്യും. 

ഉത്സവകാലത്തെ ഡിമാന്‍ഡ് മൂലം ഫ്‌ളിപ്കാര്‍ട്ട് 20,000 പേരെയാണ് താല്‍ക്കാലികമായി നിയമിച്ചത്. ആമസോണാകട്ടെ 22,000ലെറെപേരെയും ജോലിക്കെടുത്തു.