snapdealബെംഗളുരു: കടുത്ത മത്സരത്തിനിടെ വരുമാനത്തില്‍ ഇടിവുകൂടി വന്നതോടെ സ്‌നാപ്ഡീല്‍ 30 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇത്രയും പേരെ  കമ്പനി പരിച്ചുവിടാനൊരുങ്ങുന്നത്. 

കമ്പനിയില്‍ നേരിട്ട് ജോലിചെയ്യുന്ന ആയിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കരുതുന്നത്. വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 1000ത്തിലേറെ കരാര്‍ തൊഴിലാളികളെയും തീരുമാനം ബാധിക്കും. 

ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍സ് വിഭാഗം മാനേജര്‍മാര്‍ക്ക് കമ്പനി ഇ മെയില്‍ അയച്ചിട്ടുണ്ട്.