ബെംഗളുരു: വരുമാന വർധനയിൽ,ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ ഇന്ത്യ,  ഇന്ത്യൻ കമ്പനിയായ ഫ്ളിപ്കാർട്ടിനെ കടത്തിവെട്ടി. ആമസോണിന്റെ മൊത്തം വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 116 ശതമാനം കൂടി 2,217 കോടിയായി. 

ഫ്ളിപ്കാർട്ടിന്റെ വരുമാനം 153 ശതമാനം ഉയർന്ന് 1,952 കോടിയുമായിട്ടുണ്ട്. യു.എസ്. ആസ്ഥാനമായ ആമസോണിന്റെ ഇന്ത്യൻ വിഭാഗമാണ് ആമസോൺ ഇന്ത്യ. 2016-ൽ  ഇരു കമ്പനികൾക്കും വരുമാനത്തിൽ ഇരട്ടി വർധനവാണ് ഉണ്ടായിട്ടുളളത്.

ഫ്ളിപ്കാർട്ടിന്റെ മാതൃകമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനത്തിൽ 34 ശതമാനം വർധനവ് നേടിയിട്ടുണ്ട്.2016 സാമ്പത്തിക വർഷം 12,818 കോടി രൂപയായിരുന്നു വരുമാനം.2015-ൽ  ഇത് 9,351.7 കോടി ഡോളറായിരുന്നു.എന്നാൽ ലാഭ- നഷ്ടക്കണക്ക് ഫ്ളിപ്കാർട്ട് പുറത്തു വിട്ടിട്ടില്ല.2014 ൽ ഫ്ളിപ്കാർട്ടിന് 837 കോടി രൂപയായിരുന്നു നഷ്ടം.

2016 ൽ ഫ്ളിപ്കാർട്ടിന് 1629 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് എത്തിയത്.ആമസോണിനാകട്ടെ 7,463 കോടി രൂപയും ലഭിച്ചു.