മുംബൈ: വിജയ് മല്യയുടെ യുണൈറ്റഡ് ബ്രീവറീസിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം, സെക്യൂരിറ്റികള്‍ എന്നിവ സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)പിടിച്ചെടുത്തു.

2015ല്‍ സെബി ചുമത്തിയ 15 ലക്ഷം രൂപ പിഴ അടയ്ക്കാത്തതിനാലാണ് നടപടി. ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ട് എഎംസികള്‍, ഡെപ്പോസിറ്ററികള്‍ എന്നിവയ്ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവയില്‍നിന്നൊന്നും പണം പിന്‍വലിക്കാന്‍ സെബിയുടെ അനുവാദമില്ലാതെ കഴിയില്ല. 

ബാങ്കുകള്‍, ഡെപ്പോസിറ്ററികള്‍, മ്യൂച്വല്‍ ഫണ്ട് എഎംസികള്‍ എന്നിവയോട് കഴിഞ്ഞ ഒരുവര്‍ഷത്തെ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

2015 നവംബര്‍ 27 മുതല്‍ 2017 നവംബര്‍ 13വരെയുള്ള 12 ശതമാനം പലിശ ഉള്‍പ്പടെ 18.5 ലക്ഷമാണ് സെബിക്ക് നല്‍കേണ്ടത്.