ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ എസ്ബിഐയുടെ അറ്റാദായത്തില്‍ മൂന്ന് ഇരട്ടിയിലേറെ വര്‍ധന.

3,031.88 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞവര്‍ഷത്തെ ഇതേപാദത്തില്‍ 1,046 കോടിയായിരുന്നു ലാഭം.

അതേസമയം, മാര്‍ച്ച് ക്വാര്‍ട്ടറിലെ കിട്ടാക്കടം 6.9 ശതമാനമായിരുന്നത് ജൂണ്‍ പാദത്തില്‍ 9.97 ശതമാനമായി വര്‍ധിക്കുകയും ചെയ്തു.

മികച്ച പാദഫലം പുറത്തുവിട്ടെങ്കിലും ബാങ്കിന്റെ ഓഹരി വില അഞ്ച് ശതമാനം താഴ്ന്ന്  280 രൂപയിലെത്തി.