joyalukkasകൊച്ചി: ജൂവലറി രംഗത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജോയ് ആലുക്കാസ് ഗ്രൂപ്പ് കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുന്നു. 

2017 പകുതിയോടെ കാനഡ, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് കൂടി ജൂവലറി ശൃംഖല വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. 

ഒരു വർഷത്തിനുള്ളിൽ ഷോറൂമുകളുടെ എണ്ണം 140 ആക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു.

1987-ൽ അബുദാബിയിൽ ഷോറൂമുമായി പ്രയാണം തുടങ്ങിയ ഗ്രൂപ്പിന് ഇപ്പോൾ 14 രാജ്യങ്ങളിലായി 130 ഷോറൂമുകളുണ്ട്. 
ഇന്ത്യക്കു പുറമെ, യു.എ.ഇ., അമേരിക്ക, ഇംഗ്ലണ്ട്, സിങ്കപ്പുർ, കുവൈത്ത്, മലേഷ്യ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലും മികച്ച സാന്നിധ്യമുണ്ട്.  

joyalukkasസ്വർണാഭരണ മേഖലയ്ക്ക് പുറമെ ഫാഷൻ, മണി എക്സ്‌ചേഞ്ച്, റിയൽ എസ്റ്റേറ്റ്, വ്യോമയാനം, ഷോപ്പിങ് മാൾ തുടങ്ങിയ മേഖലകളിലും ജോയ് ആലുക്കാസിന് സാന്നിധ്യം ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. 

ഏറ്റവും വലിയ ഷോറൂമിനുള്ള ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സ്, തുടർച്ചയായി ഏഴു വർഷം സൂപ്പർ ബ്രാൻഡ് പദവി തുടങ്ങി നിരവധി അംഗീകാരങ്ങൾ ജോയ് ആലുക്കാസ് ഗ്രൂപ്പിനെ തേടിയെത്തിയിട്ടുണ്ട്.