മുംബൈ: രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായി ഇന്‍ഫോസിസ് നാലാം പാദത്തില്‍ 3,603 കോടി രൂപ അറ്റാദായം നേടി. 

മൂന്‍പാദത്തെ അപേക്ഷിച്ച് 2.8 ശതമാനം കുറവാണിത്. 3,708 കോടി രൂപയായിരുന്നു മുന്‍പാദത്തിലെ അറ്റാദായം. 

മൊത്തംവരുമാനത്തിലും 0.88 ശതമാനം കുറവുണ്ടായി. മുന്‍പാദത്തിലെ 17,273 കോടിയില്‍നിന്ന് 17,120 കോടിയായി വരുമാനം കുറഞ്ഞു. 

അതേസമയം, ഡോളര്‍ വരുമാനത്തില്‍ നേരയി വര്‍ധനയുണ്ടായി. മുന്‍പാദത്തെ 2552 ദശലക്ഷം ഡോളറിനെ അപേക്ഷിച്ച് 2569 ദശലക്ഷം ഡോളറായി മാര്‍ച്ച് പാദത്തിലെ വരുമാനം.