മുംബൈ: പുതിയതായി നിയമിതനായ നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായ നന്ദന്‍ നിലേകനി പ്രതിഫലംപറ്റാതെയായിരിക്കും ഇന്‍ഫോസിസിന്റെ തലപ്പത്ത് ജോലിചെയ്യുക. 

സഹസ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ നിലേകനിക്ക് ഇന്‍ഫോസിസില്‍ 0.93 ശതമാനമാണ് ഓഹരി പങ്കാളിത്തമുള്ളത്. 

2010ല്‍ ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹം അവസാനമായി വാങ്ങിയ പ്രതിഫലം 34 ലക്ഷം രൂപമാത്രമാണ്. 

ഓഗസ്റ്റ് 24ന് വിശാല്‍ സിക്ക സിഇഒ സ്ഥാനത്തുനിന്ന് രാജിവെച്ചതിനെതുടര്‍ന്നാണ് പുതിയ ചെയര്‍മാനായി നന്ദന്‍ നിലേകനിയെ കൊണ്ടുവന്നത്. 

ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സ്ഥാനത്ത് യു.ബി പ്രവീണ്‍ റാവു തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 

പുതിയ സിഇഒയെ കണ്ടെത്തുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് നിലേകനി വ്യക്തമാക്കിയിട്ടുണ്ട്.