cognizantഐ.ടി. കമ്പനിയായ കോഗ്നിസന്റ് ടെക്‌നോളജി സൊല്യൂഷൻസ് ഇന്ത്യയിൽ ജീവനക്കാരുടെ എണ്ണം അഞ്ച് ശതമാനം കുറയ്ക്കാനൊരുങ്ങുന്നു. പരമ്പരാഗത ഐ.ടി. സേവനത്തിൽ നിന്ന് ഡിജിറ്റിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് പതിനായിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി നീക്കംതുടങ്ങിയത്. 

ആഗോളതലത്തിൽ 2.60 ലക്ഷം ജീവനക്കാരാണ് കോഗ്നിസന്റിലുള്ളത്. ഇതിൽ, ഏതാണ്ട് 75 ശതമാനത്തിലേറെ പേരും ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്. ഇത് ഏതാണ്ട് രണ്ടു ലക്ഷം പേർ വരും. അതിന്റെ അഞ്ചു ശതമാനം പേർക്കാണ് ഇപ്പോൾ തൊഴിൽ നഷ്ടപ്പെടുക. 

പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു ശതമാനം ജീവനക്കാരെ പറഞ്ഞുവിടുന്ന പതിവുപ്രക്രിയയ്ക്ക് പുറമെയാണ് ഇത്തവണ കൂടുതൽ പേരെ പിരിച്ചുവിടാനൊരുങ്ങുന്നത്. 

കഴിഞ്ഞ പാദത്തിൽ 15.6 ശതമാനം ജീവനക്കാരാണ് കോഗ്നിസന്റിൽ നിന്നു കൊഴിഞ്ഞുപോയത്. മുൻവർഷത്തെ അപേക്ഷിച്ച് കൊഴിഞ്ഞുപോക്ക് 3.50 ശതമാനം കുറഞ്ഞിട്ടുണ്ട്.