ന്യൂഡല്‍ഹി: രാജ്യത്തെ വടക്ക്, കിഴക്ക് സംസ്ഥാനങ്ങളിലുള്ള മക്‌ഡൊനാള്‍ഡ് റെസ്റ്റൊറന്റുകള്‍ ഉടനെ പൂട്ടിയേക്കും.

യുഎസ് ആസ്ഥാനമായുള്ള കമ്പനി ഫ്രാഞ്ചൈസി എഗ്രിമെന്റ് റദ്ദാക്കുമെന്ന് അറിയിച്ചതിനെതുടര്‍ന്നാണിത്. 

മക് ഡോണാള്‍ഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വിക്രം ബക്ഷിയുടെ കൊണാട്ട് പ്ലാസ റസ്റ്റൊറന്റസ് ലിമിറ്റഡ് എന്നിവയ്ക്കാണ് ഈ സംസ്ഥാനങ്ങളില്‍ ഫ്രാഞ്ചൈസികള്‍ നടത്തുന്നതിന് അനുമതിയുള്ളത്.

ഇത് പ്രകാരം 169 ഫ്രാഞ്ചൈസികള്‍ പൂട്ടുന്നതോടെ നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. 

കമ്പനിയുടെ പേര് ഉപയോഗിച്ച് ഭക്ഷ്യവിഭവങ്ങള്‍ വില്‍ക്കുന്നത്  15 ദിവസത്തിനുള്ളില്‍ നിര്‍ത്തണമെന്നാണ് മക്ഡൊണാള്‍ഡിന്റെ മുന്നറിയിപ്പ്.

അതിനിടെ കമ്പനി ഈ പ്രദേശങ്ങളില്‍ പുതിയ ഫ്രാഞ്ചൈസികളെ തേടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.