ന്യൂഡല്‍ഹി: ആഗോള, ആഭ്യന്തര വിപണികളില്‍ ഡിമാന്‍ഡ് കൂടിയതിനെതുടര്‍ന്ന് സ്വര്‍ണവില കൂടുന്നു. വിവാഹ സീസണ്‍ ആയതിനാല്‍ ആവശ്യമേറിയതാണ് രാജ്യത്തെ വിലയില്‍ വര്‍ധനവുണ്ടാക്കിയതെന്ന് വ്യാപാരികള്‍ പറയുന്നു.

കേരളത്തില്‍ സ്വര്‍ണം പവന് 22,400 രൂപയാണ് വില. ഗ്രാമിന് 2,800 രൂപയും. ജനുവരി 29ന് 22,520 രൂപയും 25ന് 22,640 രൂപയുമായിരുന്നു പവന്റെ വില. 

ഡല്‍ഹി ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളില്‍ പത്ത് ഗ്രാം തങ്കത്തിന്റെ വില 160 രൂപ വര്‍ധിച്ച് 31,400 രൂപയായി. വെള്ളിവിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. കിലോഗ്രാമിന് 150 രൂപകൂടി 40,200 രൂപയായി. വ്യവസായ സ്ഥാപനങ്ങളും കോയിന്‍ നിര്‍മാതാക്കളും കൂടുതലായി വാങ്ങിയതാണ് വെള്ളിയുടെ വിലവര്‍ധനയ്ക്കിടയാക്കിയത്. 

ഔണ്‍സിന് 1,343 ഡോളറാണ് ആഗോള വിപണിയിലെ വില. 0.37ശതമാനമാണ് വര്‍ധനവുണ്ടായത്. വെള്ളിവില 0.58ശതമാനം കൂടി ഔണ്‍സിന് 17.19 ഡോളറുമായി.  

ഡല്‍ഹിയില്‍ 99.9 ശതമാനം പരിശുദ്ധിയുള്ള പത്തുഗ്രാം തങ്കത്തിന്റെ വില 31,400 രൂപയാണ്. 99.5 ശതമാനം പരിശുദ്ധിയുള്ളതിനാകട്ടെ 31,250 രൂപയുമാണ്. അതേസമയം എട്ട് ഗ്രാം സ്വര്‍ണവില 24,800 രൂപയില്‍ തുടരുകയാണ്. 

കേരളത്തില്‍ സ്വര്‍ണം പവന് 22,400 രൂപയാണ് വില. ഗ്രാമിന് 2,800 രൂപയും. ജനുവരി 29ന് 22,520 രൂപയും 25ന് 22,640 രൂപയുമായിരുന്നു പവന്റെ വില.