കൊച്ചി: കേരളത്തില്‍ വെള്ളിയാഴ്ച സ്വര്‍ണ വില 120 രൂപ താഴ്ന്ന് പവന് 21,840 രൂപയിലെത്തി. മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

ഓഗസ്റ്റ് ഒടുവിലാണ് വില ഈ നിലവാരത്തിലുണ്ടായിരുന്നത്. പിന്നീടുള്ള മാസങ്ങളില്‍ 22,720 രൂപയ്ക്കും 21,920 രൂപയ്ക്കുമിടയില്‍ നീങ്ങുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്. ഡോളറിന്റെ മൂല്യം താഴ്ന്നതും വില കുറയാന്‍ സഹായിച്ചു.