കൊച്ചി: സ്വര്‍ണവില പവന് 280 രൂപകൂടി 22,400 രൂപയായി. 2800 രൂപയാണ് ഗ്രാമിന്റെ വില. 

22,120 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. 

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ 10 ഗ്രാമിന് 81 രൂപകൂടി 30,120 രൂപയായി. 

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളും യുദ്ധഭീതിയുമാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാക്കിയത്.