തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിലെ കഷ്ടനഷ്ടങ്ങള്‍ക്ക് ജോയ് ആലുക്കാസിന്റെ സംഭാവന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക ഒരു കോടി രൂപയും തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പിന്റെ ക്ഷേമനിധിയിലേക്ക് ഒരു കോടി രൂപയുമാണ് സംഭാവന നല്‍കിയത്.

ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസിന്റെ നിര്‍ദ്ദേശാനുസരണം തിരദേശമേഖലയില്‍ സന്ദര്‍ശനം നടത്തിയ ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ പ്രതിനിധികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്  നടപടി. ഈ മേഖലയില്‍ ഫൗണ്ടേഷന്‍ തുടര്‍ന്നും വേണ്ടി വന്നാല്‍ സഹായങ്ങള്‍ ചെയ്യാനാണ് തീരുമാനം.

soosepakyam
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ജോയ് ആലുക്കാസ് ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസെപാക്യത്തിന് കൈമാറുന്നു

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.  2015ല്‍ ചെന്നെയില്‍ 2015 ലെ പ്രളയസമയത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജോയ്ത്ആലുക്കാസ് ഗ്രൂപ്പ് മൂന്ന് കോടി രൂപ സംഭാവന നല്‍കിയിരുന്നു.