future keralaകൊച്ചി: കേരളത്തിലെ പ്രമുഖ ബ്രാന്‍ഡുകളെയും സ്ഥാപനങ്ങളേയും ആദരിക്കുന്ന 'ഫ്യൂച്ചര്‍ കേരള ബ്രാന്‍ഡ് അവാര്‍ഡ് 2017' ചടങ്ങ് ഫെബ്രുവരി 9ന് കൊച്ചിയിലെ താജ് ഗേറ്റ്‌വേയില്‍ നടക്കും. 

കേരളത്തിലെ ബ്രാന്‍ഡുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന ഫ്യൂച്ചര്‍ ബ്രാന്‍ഡ് അവാര്‍ഡ് ഈ മേഖലയില്‍ ഏര്‍പ്പെടുത്തുന്ന എക്കാലത്തേയും ആദ്യ സംരഭമാണ്. 

ഐടി, ടൂറിസം, അടിസ്ഥാന സൗകര്യം, ബാങ്കിങ്,  ബില്‍ഡിങ് മെറ്റീരിയല്‍, സ്‌പോര്‍ട്‌സ്, ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ്, മ്യൂച്വല്‍ ഫണ്ട്, ടെലികമ്മ്യൂണിക്കേഷന്‍, സ്‌പൈസസ്, ഇക്വിറ്റി, നോണ്‍ ബാങ്കിങ് കമ്പനികള്‍, എഫ്എംസിജി എന്നീ വിഭാഗങ്ങളിലായി അമ്പതിലേറെ ബ്രാന്‍ഡ് പുരസ്‌കാരങ്ങളാണ് ഫ്യൂച്ചര്‍ കേരള ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുരസ്‌കാര പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്.