BSNLകൊച്ചി: റിലയൻസ് ജിയോയുടെ വെല്ലുവിളി മറികടക്കാൻ പ്രീ പെയ്ഡ് മൊബൈൽ വരിക്കാർക്ക് പുതിയ ഓഫറുമായി ബി.എസ്.എൻ.എൽ. രംഗത്ത്. 

339 രൂപയുടെ പുതിയ പ്ലാനിൽ പരിധിയില്ലാത്ത ഡേറ്റാ ഉപയോഗമാണ് വാഗ്ദാനം ചെയ്യുന്നത്. ദിവസേന രണ്ട് ജി.ബി. വരെ വേഗ നിയന്ത്രണമില്ല. 

തുടർന്ന് വേഗം 80 കെ.ബി.പി.എസ്. ആയി കുറയുമെന്നു മാത്രം. ഈ പ്ലാനിൽ ഇന്ത്യയിലെവിടേക്കും ബി.എസ്.എൻ.എൽ. നെറ്റ്‌വർക്കിലേക്ക് പരിധിയില്ലാതെ വിളിക്കാം. മറ്റ് നെറ്റ്‌വർക്കുകളിലേക്ക് ദിവസേന 25 മിനിറ്റ്‌ സൗജന്യ സംസാര സമയം ലഭിക്കും. കൂടുതലായി വിളിക്കുന്നതിന് മിനിറ്റിന് 25 പൈസ വീതം മാത്രം നൽകിയാൽ മതി. 28 ദിവസമാണ് കാലാവധി. 

ഇൗ പ്ലാൻ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബി.എസ്.എൻ.എൽ. എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ജി. മുരളീധരൻ അറിയിച്ചു.
  
സ്വന്തം ഫോണിൽ നിന്ന്‌ STV COMBO 339 എന്ന സന്ദേശം 123 എന്ന നമ്പറിലേക്കയച്ചാൽ 294.78 രൂപയ്ക്ക് ഈ സേവനം ലഭ്യമാകും. 300 രൂപയിൽ താഴെ മുടക്കിയാൽ പരിധിയില്ലാതെ ഡേറ്റയും കോളുകളും ഉപഭോക്താക്കൾക്ക് ലഭ്യമാവും.