Mathrubhumi

Home
Worldcup 2014

Latest | ലേറ്റസ്റ്റ് ന്യൂസ്‌

ലിബിയയില്‍ കുടുങ്ങിയ നേഴ്‌സുമാരെ നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍നിന്ന് മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചു. നേഴ്‌സുമാരെ നാട്ടിലെത്തിക്കുവാന്‍ ആവശ്യമാണെങ്കില്‍ എയര്‍ ഇന്ത്യ വിമാനമയക്കുമെന്ന് വിദേശകാര്യ....

ഫെയ്‌സബുക്കില്‍ പോസ്റ്റിട്ടതിന് പെണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനം

തിരുവനന്തപുരം: സിനിമയ്‌ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് പെണ്‍കുട്ടികളെ മര്‍ദിച്ചതായി പരാതി. ഹായ് ഐ ആം ടോണി-എന്ന സിനിമയ്‌ക്കെതിരെ പോസ്റ്റിട്ടതിനാണ് ആസിഫ് അലി ഫാന്‍സുകാര്‍ മര്‍ദ്ദിച്ചതെന്ന് തിരുവനന്തപുരം....

ആഡംബര ബോട്ടിലെ നിശാപാര്‍ട്ടി: കൂടുതല്‍ തെളിവുകള്‍ ലഭിച്ചു

കൊച്ചി: ആഡംബര ബോട്ടിനുള്ളില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചത് സംബന്ധിച്ച് പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. മൈ കൊച്ചി ഓണ്‍ലൈന്‍ എന്നപേരിലുള്ള ഫേസ് ബുക്ക് പേജിലൂടെയാണ് പാര്‍ട്ടിയിലേയ്ക്കുള്ള പ്രവേശനം....

മലപ്പുറത്ത് രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

മലപ്പുറം: മലപ്പുറത്ത് രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പള്ളിപ്പുറം സ്‌കൂള്‍ പരിസരത്ത് നിന്നാണ് വയനാട് സ്വദേശി അഖില്‍ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മഫ്തിയിലെത്തിയ പോലീസ് സംഘം....

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങളുടെ തീയതി മാറ്റി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങളുടെ തീയതി മാറ്റി. സപ്തംബര്‍ 19-ന് തുടങ്ങാനിരുന്ന മത്സരങ്ങള്‍ ഒക്ടോബര്‍ 12 ന് തുടങ്ങാനാണ് തീരുമാനം. ബിസിസിഐയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്. തീരുമാനം....

ബ്ലാക്ക് മെയില്‍ കേസ്: ശരത്ചന്ദ്രപ്രസാദിനെതിരെ അന്വേഷണം

തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയില്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിനെതിരെയും അന്വേഷണം. ശരത്ചന്ദ്രപ്രസാദിന് കേസിലെ പ്രതിയായ ജയചന്ദ്രനുമായി നേരിട്ടു ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.....

ജമ്മുവില്‍ പോലീസുകാരന്‍ രണ്ടുസ്ത്രീകളെ കൊന്നശേഷം ആത്മഹത്യ ചെയ്തു

ജമ്മു: ജമ്മുവില്‍ പോലീസുകാരന്‍ രണ്ടുസ്ത്രീകളെ കൊന്നശേഷം ആത്മഹത്യ ചെയ്തു. രജൗരി ജില്ലയിലാണ് സംഭവം. രജൗരിയിലെ ബാലകോട്ടെ സ്വദേശികളായ സഹോദരിമാരെയാണ് വെടിവെച്ച് കൊന്ന ശേഷം പോലീസുകാരന്‍ ആത്മഹത്യ ചെയ്തത്.....

തമ്പിദുരൈ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറെന്ന് സൂചന

ന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെ. നേതാവ് എം.തമ്പിദുരൈ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറായേക്കും. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി സൂചന. എ.ഐ.എ.ഡി.എം.കെ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണ് ദുരൈ.....

പെണ്‍വാണിഭസംഘം ബ്ലാക്‌മെയില്‍ ചെയ്ത ആളുടെ 'മരണവും' അന്വേഷിക്കുന്നു

കൊച്ചി: അനാശാസ്യ ചിത്രങ്ങള്‍ കാണിച്ച് ബ്ലാക്‌മെയില്‍ ചെയ്ത പെണ്‍വാണിഭ സംഘത്തിനെതിരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കേസും. സംഘം ഭീഷണിപ്പെടുത്തിയ വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യയാണ് പോലീസ്....

നാളെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: പെരുന്നാള്‍ പ്രമാണിച്ച് നാളെ (ചൊവ്വാഴ്ച) കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പടെയാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.....

ആലപ്പുഴയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. പത്തനംതിട്ട സ്വദശി അരുണ്‍ എസ്.ലാലും ഓമല്ലൂര്‍ സ്വദേശി പാട്രിക്കും ആണ് മരിച്ചത്. റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച്....

ഉത്തരാഖണ്ഡില്‍ പേമാരി, ഉരുള്‍പൊട്ടലില്‍ അഞ്ചുമരണം

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ പത്തുദിവസമായി തുടരുന്ന പേമാരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചു. അടുത്ത 48 മണിക്കൂര്‍ കൂടി മഴതുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രം അറിയിച്ചത്. ധാര്‍ചൂലയിലെ പംഗ്ലാ മേഖലയിലുണ്ടായ....

സതീഷിന് സ്വര്‍ണം, രവിക്ക് വെള്ളി

ഗ്ലാസ്‌ഗോ : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ഭാരോദ്വഹകര്‍ മെഡല്‍വേട്ട തുടരുന്നു. പുരുഷന്മാരുടെ 77 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും. രണ്ടു തവണയായി 328 കിലോഗ്രാം ഉയര്‍ത്തി....

ഡി.സി.സി. ഓഫീസിന് മുമ്പില്‍ പാര്‍ട്ടിക്കാര്‍ റോഡില്‍ തമ്മില്‍ത്തല്ലി

കൊല്ലം: ആര്‍.ശങ്കര്‍സി.എം.സ്റ്റീഫന്‍ സ്മാരക കോണ്‍ഗ്രസ് ഭവന്റെ ഒന്നാംനില സമര്‍പ്പിച്ച് മടങ്ങിയ അഡ്വ. ജി.പ്രതാപവര്‍മ്മ തമ്പാനെ ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസ്സുകാര്‍ തടഞ്ഞു. മുദ്രാവാക്യം വിളിച്ച് തമ്പാന്റെ....

മംഗള്‍യാന്‍ 555 ദശലക്ഷം കി.മീ. പിന്നിട്ടു

ചെന്നൈ: ചൊവ്വാ ദൗത്യപേടകം മംഗള്‍യാന്‍ 555 മില്യണ്‍ കി. മീറ്റര്‍ പിന്നിട്ടതായി ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത്....

എസ്സാര്‍ സ്റ്റീലിന്റെ പൈപ്പ് ലൈന്‍ മാവോവാദികള്‍ തകര്‍ത്തു

വിശാഖപട്ടണം: ആന്ധ്ര-ഒഡിഷ അതിര്‍ത്തിയിലെ ബാലപാമിന് സമീപം എസ്സാര്‍ സ്റ്റീലിന്റെ പൈപ്പ് ലൈന്‍ മാവോവാദികള്‍ തകര്‍ത്തു. നിരോധിത സംഘടനയായ സി.പി.ഐ.(മാവോവാദി) വിഭാഗത്തില്‍പ്പെട്ടവരാണ് പൈപ്പ് ലൈനിന്റെ ഒരുഭാഗം....

നാവികസേനയ്ക്ക് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത് മാറ്റിവെച്ചു

*ടെന്‍ഡര്‍ നല്‍കിയ കമ്പനിക്ക് അഗസ്ത വെസ്റ്റ്‌ലന്‍ഡുമായി ബന്ധം ന്യൂഡല്‍ഹി: നാവികസേനയ്ക്കായി 16 വിവിധോദ്ദേശ്യ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത് കേന്ദ്ര സര്‍ക്കാര്‍ മാറ്റിവെച്ചു. ഇടപാടുമായി ബന്ധപ്പെട്ട....

മധ്യ കശ്മീരില്‍ കര്‍ഫ്യൂ ജനജീവിതത്തെ ബാധിച്ചു

ശ്രീനഗര്‍: മധ്യകശ്മീരിലെ ഗന്ദര്‍ബാള്‍ ജില്ലയില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് അധികൃതര്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ജനജീവിതത്തെ ബാധിച്ചു. കടകളും മറ്റു വ്യാപാരകേന്ദ്രങ്ങളും അടഞ്ഞുകിടന്നു. വാഹനഗതാഗതവും തടസ്സപ്പെട്ടു.....

മുന്‍മന്ത്രിമാരെയും മുന്‍എം.പിമാരെയും ഒഴിപ്പിച്ചുതുടങ്ങി

ന്യൂഡല്‍ഹി: സര്‍ക്കാര്‍വസതികളില്‍ കഴിയുന്ന മുന്‍മന്ത്രിമാരെയും മുന്‍ എം.പിമാരെയും കേന്ദ്രസര്‍ക്കാര്‍ ഒഴിപ്പിച്ചുതുടങ്ങി. 20 മുന്‍മന്ത്രിമാര്‍ക്കും 120 മുന്‍ എം.പിമാര്‍ക്കുമാണ് വീടൊഴിയാനുള്ള നോട്ടീസ്....

മോഹന്‍ലാല്‍ഗഞ്ച്: യുവതി കൊല്ലപ്പെട്ടത് പീഡനത്തിന് ശേഷം

ലഖ്‌നൗ: മോഹന്‍ലാല്‍ ഗഞ്ച് സംഭവത്തില്‍ യുവതി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനുശേഷമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പീഡനശ്രമം ചെറുക്കുന്നതിനിടയിലാണ് യുവതി കൊല്ലപ്പെട്ടതെന്ന യു.പി. പോലീസിന്റെ നിഗമനത്തിന്....
 ©  Copyright Mathrubhumi 2014. All rights reserved.