MATHRUBHUMI RSS
Loading...
മഴനീര്‍ത്തുള്ളികള്‍

മറുനാട്ടുകാരിയാണെങ്കിലും മേഘ്‌ന രാജിന്റെ ഇഷ്ടങ്ങള്‍ക്കുമുണ്ട് ഒരു കേരളാടച്ച്ഗൃഹലക്ഷ്മിയുടെ കവര്‍ ഷൂട്ട്. കാമറയ്ക്കു മുമ്പില്‍ മുസ്‌ലിം പെണ്‍കുട്ടിയായി മേഘ്‌നാ രാജ്.
''ആദ്യമാണ് ഈ വേഷത്തില്‍. ഭംഗിയുണ്ടല്ലേ...''
അത്ര ഒഴുക്കല്ലാത്ത മലയാളത്തില്‍ മേഘ്‌ന. അടുത്ത നിമിഷം നിര്‍ത്താതെ പെയ്യുന്ന മഴയെക്കുറിച്ചായി.
''കേരളത്തില്‍ എത്ര നല്ല മഴ. എന്റെ ജീവിതത്തില്‍ ആദ്യമാണ് ഇത്ര മഴ കാണുന്നത്. ബാംഗ്ലൂരില്‍ ഇങ്ങനെ തോരാത്ത മഴയില്ല.'' പറഞ്ഞുതീരും മുന്‍പേ സ്റ്റുഡിയോയിലെ സിസ്റ്റത്തില്‍നിന്ന് പാട്ട്.
''മഴനീര്‍ത്തുള്ളികള്‍... എന്‍ തനുനീര്‍മുത്തുകള്‍...''
''ഓ... അതെന്റെ പാട്ടാണ്'' മേഘ്‌ന ആവേശത്തോടെ കാമറയ്ക്കു മുന്നില്‍...
''ചിലപ്പോള്‍ തോന്നും ഞാനൊരു തനി മലയാളിയാണെന്ന്. മഴയോട് ഇഷ്ടം. അപ്പവും സ്റ്റൂവും ഇഷ്ടം. വലിയ പൊട്ടും കോട്ടണ്‍ സാരിയുമൊക്കെ കാണുമ്പോള്‍ എനിക്ക് നൊസ്റ്റാള്‍ജിക്ക് ഫീലിങ്ങാണ്. 'മഴനീര്‍ത്തുള്ളികള്‍...' എന്ന പാട്ടുപോലും.


'ബ്യൂട്ടിഫുളി'ല്‍ മഴയത്ത് സാരിയുടുത്ത... വലിയ പൊട്ടുതൊട്ട മേഘ്‌നയെ കണ്ട മലയാളിയും നൊസ്റ്റാള്‍ജിക് ഫീലിങ്ങിലാണ്.

അതെന്നോട് പലരും പറഞ്ഞു. സിനിമയില്‍ എന്റെ കോട്ടണ്‍ സാരിയും പൊട്ടുമൊക്കെ കണ്ടപ്പോള്‍ 'തൂവാനത്തുമ്പികളി'ലെ സുമലതയാന്റിയെ ഓര്‍ത്തുപോയെന്ന്.

സുമലത... അറിയുമോ ആ താരത്തെ?

എെന്റ അച്ഛന്‍ സുന്ദര്‍രാജും അമ്മ ്രപമീള േജാഷ്വായും കന്നട-തമിഴ് സിനിമകൡ അഭിനയിച്ചവരാണ്. അംബിഅങ്കിൡ(സുമലതയുെട ഭര്‍ത്താവ് അംബരീഷ്) െനാപ്പം അഭിനയിച്ചിട്ടുണ്ട്. ഞങ്ങളുെട വീട്ടിെല െചറിയ ആേഘാഷങ്ങള്‍ക്കുേപാലും രണ്ടുേപരും വരും. 'ബ്യൂട്ടിഫുൡെല എെന്ന കണ്ടേപ്പാള്‍ പലര്‍ക്കും ആന്റിെയ ഒാര്‍മ വന്നൂന്ന് പറഞ്ഞേപ്പാള്‍ ആന്റിക്ക് വലിയ സേന്താഷമായി.

'യക്ഷിയും ഞാനുമെന്ന' ചിത്രത്തിലൂടെ സിനിമയില്‍ എത്തിയത് അപ്പോള്‍ അവിചാരിതമല്ല?

നാലു വര്‍ഷം മുമ്പാണ് 'യക്ഷിയും ഞാനും' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. അതിനു മുമ്പ് മൂന്ന് കന്നടചിത്രത്തിലും തെലുങ്കിലും തമിഴിലും ഓരോ ചിത്രത്തിലും അഭിനയിച്ചിരുന്നു. തമിഴില്‍ കെ. ബാലചന്ദര്‍ നിര്‍മിച്ച 'കൃഷ്ണലീല'യാണ് ആദ്യചിത്രം. കുട്ടിക്കാലത്ത് ഒരിക്കല്‍ ബാലചന്ദര്‍ സാര്‍ ബാംഗ്ലൂരിലെ എന്റെ വീട്ടില്‍ വന്നു. എന്നെ കണ്ടപ്പോള്‍ അഭിനയിക്കുന്നോയെന്ന് ചോദിച്ചു. 'ഇല്ല സാര്‍... എനിക്ക് പഠിക്കണം.' എന്റെ മറുപടി കൃത്യമായിരുന്നു. പിന്നീട് പ്ലസ് ടു കഴിഞ്ഞ സമയത്ത് ചെന്നൈയില്‍ ഒരു കല്യാണത്തിനു പോയപ്പോള്‍ വീണ്ടും അദ്ദേഹത്തെ കണ്ടു. 'ഞാന്‍ ഒരു പടം നിര്‍മിക്കുന്നു. നീ അഭിനയിക്കുന്നോ?' ഇക്കുറി 'ശ്രമിക്കാം' എന്നു ഞാന്‍. അങ്ങനെ ജീവന്‍ നായകനായ 'കൃഷ്ണലീല'യില്‍ നായികയായി.

വരുമ്പോള്‍ ഒരു ഗുണ്ടുമണി?

കോളേജിലെ സുഹൃത്തുക്കളോടൊപ്പം ഹോട്ടലിലൊക്കെ പോയി ആഹാരം കഴിച്ചുണ്ടായ വണ്ണം. പിന്നെ ഞാന്‍ ശരിക്കും ആഹാരം നിയന്ത്രിച്ചു. വ്യായാമം ചെയ്തു. ഓരോരുത്തര്‍ക്കും ഓരോതരം വ്യായാമമാണ് അനുയോജ്യം. ഞാന്‍ ഓടുന്നതിനേക്കാള്‍ ദീര്‍ഘദൂരം നടക്കുന്നതാണ് നല്ലതെന്ന് ട്രെയിനര്‍ പറഞ്ഞു. ദിവസവും ഒന്നര മണിക്കൂര്‍ വ്യായാമം ചെയ്യുമായിരുന്നു.

'ബ്യൂട്ടിഫുളി'ല്‍ അവസരം കിട്ടിയത്?...

ബാംഗ്ലൂരിലെ വീട്ടിലുള്ള ഒരു ദിവസം സംവിധായകന്‍ വി.കെ. പ്രകാശ് വിളിക്കുന്നു. നല്ല പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്യുന്ന അദ്ദേഹത്തെക്കുറിച്ച് നേരത്തേ കേട്ടിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ സന്തോഷം തോന്നി. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ വിഷമം. ഒരു നെഗറ്റീവ് റോള്‍. പക്ഷേ, കഥ കേട്ടപ്പോള്‍ ഇഷ്ടവും. അമ്മ ചോദിച്ചു, 'എന്താ നിന്റെ തീരുമാനം?'
'ഞാന്‍ ചെയ്യുന്നു', ആ തീരുമാനം നന്നായി. അത്രയും സ്വാഭാവികമായി, ആദ്യമായി അഭിനയിക്കുകയായിരുന്നു.

ബ്യൂട്ടിഫുളിലൂടെ മറ്റൊരു തലത്തിലേക്ക്..

ഞാന്‍ വണ്ണം കുറച്ചുതുടങ്ങിയ സമയമാണ്. എന്നാലും അത്രയും വണ്ണം വേണമെന്ന് അനൂപ് പറഞ്ഞു. കോട്ടണ്‍ സാരി ഉടുക്കണമെന്ന നിര്‍ബന്ധം അനൂപിന്റെതായിരുന്നു. വലിയ കറുത്ത പൊട്ട് വേണമെന്നു പറഞ്ഞത് പ്രകാശ് സാറും.
എന്റെ അച്ഛന്‍ അഭിനയിച്ച സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പ്രകാശ് സാര്‍ പറഞ്ഞു. എന്നോട് പറയും 'അച്ഛന്‍ അഭിനയിക്കുന്ന രീതിയില്‍ അഭിനയിക്കാന്‍'. അങ്ങനെ അഭിനയിക്കാന്‍ പറ്റുമോയെന്നു വിചാരിച്ച് പേടിയായി. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ സാര്‍ പറഞ്ഞു, 'അച്ഛന്റെ മകള്‍' തന്നെ. എനിക്ക് കിട്ടിയ ഏറ്റവും വലിയ അഭിനന്ദനം!


അനൂപുമായി നല്ല ജോഡിപ്പൊരുത്തം?

അറിയാതെ ഉണ്ടായ പൊരുത്തമാണ്. സിനിമ കാണുമ്പോള്‍ മാത്രമാണ് ഇത്രയും മാച്ചാണെന്നു അറിഞ്ഞത്. ഇന്ന് എന്റെ നല്ല സുഹൃത്താണ് അനൂപ്. പുതിയ സിനിമയുടെ ഓഫര്‍ വന്നാല്‍ അതേക്കുറിച്ചുകൂടി ചോദിക്കാറുണ്ട് അനൂപിനോട്. അതുപോലെ അടുപ്പമുള്ളത് ഇന്ദ്രജിത്തിനോടാണ്.


പലരോടൊപ്പം നായികയാവാന്‍ അവസരം?

മമ്മൂക്കയ്‌ക്കൊപ്പവും ലാലേട്ടനൊപ്പവും അഭിനയിച്ചു. 'മെമ്മറീസി'ല്‍ പൃഥ്വിരാജായിരുന്നു നായകന്‍. ഇപ്പോള്‍ ഞാനും ശ്വേതയും അനന്യയും ഭാമയും ഒന്നിക്കുന്ന 'ഹണ്‍ഡ്രഡ് ഡിഗ്രി സെല്‍ഷ്യസി'ല്‍ അഭിനയിക്കുകയാണ്. കൂടാതെ കന്നട, തെലുങ്ക് ചിത്രങ്ങളുമുണ്ട്.


കേരളത്തില്‍ കൂടുതല്‍ ഇഷ്ടം തോന്നിയ സ്ഥലമേതാണ്?

തിരുവനന്തപുരം. അവിടെ യാത്ര ചെയ്യുമ്പോള്‍ മൈസൂരാണ് ഓര്‍മ വരുക. നഗരമാണെങ്കിലും ആ തിരക്ക് തോന്നില്ല. എവിടെയൊക്കെയോ വല്ലാത്ത ശാന്തത.'സിനിമ വേണ്ട, എനിക്ക് പഠിക്കണ'മെന്നു പറഞ്ഞ മേഘ്‌ന വിവിധ ഭാഷകളില്‍ നിറഞ്ഞുനില്‍ക്കുന്നു?

പഠിക്കാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. സിനിമയില്‍ വന്നിട്ട് എന്താണ് മിസ് ചെയ്യുന്നതെന്നു ചോദിച്ചാല്‍ കോളേജെന്നു പറയും ഞാന്‍. എങ്കിലും പഠിത്തം ഉപേക്ഷിച്ചിട്ടില്ല. ബി.എ. പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം വര്‍ഷ ഡിഗ്രി പരീക്ഷ എഴുതിയിരിക്കുകയാണ്.
കവര്‍ ഷൂട്ടിന്റെ തിരക്കില്‍നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോഴും മഴ പെയ്‌തൊഴിഞ്ഞില്ല.
''ഈ തണുപ്പില്‍നിന്ന് 'ഹണ്‍ഡ്രഡ് ഡിഗ്രി സെല്‍ഷ്യസിലേ'ക്കാണ് പോകുന്നത്''.
തണുപ്പിനെയും ഷൂട്ടിങ്ങിനെയും തമ്മില്‍ സിനിമ കൊണ്ട് ബന്ധിപ്പിക്കുന്നു മേഘ്‌ന.