MATHRUBHUMI RSS
Loading...

പരീക്ഷപ്പനിക്ക് സ്വയം ചികിത്സ

പുതിയ സാഹചര്യങ്ങളെ നേരിടേണ്ടിവരുമ്പോള്‍, ശ്രദ്ധാപൂര്‍വ്വം എന്തെങ്കിലും ചെയ്യേണ്ടിവരുമ്പോള്‍ ഒക്കെ ചിലര്‍ വയര്‍ക്കുകയും നേരിയതോതില്‍ വിറയ്ക്കുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? ഇവര്‍ വെപ്രാളക്കാരാണെന്ന് ചിലര്‍ പറയും. ഉല്‍ക്കണ്ഠയാണ് ഇവരുടെ പ്രശ്‌നം. എന്താണ് ഉല്‍ക്കണ്ഠ? ഏതു വികാരത്തിന്റെയും വേലിയേറ്റം ഉല്‍ക്കണ്ഠയാണ്. അനന്തര ഫലത്തെപ്പറ്റിയും ഭാവിയെപ്പറ്റിയുമുള്ള ഭീതിദമായ ചിന്തയാണ്...

മയക്കു മരുന്നുകള്‍ രുചിച്ചു നോക്കുന്നവര്‍

കേട്ടറിയുന്ന എന്തും ഒന്നു രുചിച്ചു നോക്കുവാന്‍ വെമ്പുന്ന കൗമാരക്കാര്‍ പലരും ആകാംക്ഷയുടെയും സാഹസികതയുടെയും പേരിലാണ് ചീത്തശീലങ്ങളില്‍ ചെന്നുപാടുന്നത്. മറ്റുള്ളവരുടെ പ്രേരണയാല്‍ ഒന്നു രുചിച്ചു നോക്കുന്നവരാണ് ചിലരെങ്കില്‍ ഉത്കണ്ഠയും അപകര്‍ഷതയും മറക്കാനായി മയക്കുമരുന്നുകളെ കൂട്ടുപിടിക്കുന്നവരാണ്...

വിവാഹബാഹ്യ പ്രണയങ്ങള്‍

ഏബ്രഹാം മാസ്ലോ എന്ന വിഖ്യാത മനഃശാസ്ത്രജ്ഞന്റെ കാഴ്ചപ്പാടില്‍ മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും ഒരു പടവുപോലയാണ്. ഭക്ഷണവും ലൈംഗികാഭിനിവേശവും പ്രാഥമികവും ജീവശാസ്ത്രപരവുമായ ആവശ്യങ്ങളാണ്. അവ വ്യക്തിയുടെയും അവന്റെ വര്‍ഗത്തിന്റെയും നിലനില്‍പിന് അത്യന്താപേക്ഷിതവുമാണ്. ഇവ സാധിതപ്രായമായാല്‍പ്പിന്നെ...

സ്‌കിസോഫ്രേനിയ രോഗവും വിവാഹവും

മിടുക്കനും ആരോഗ്യവാനുമായ ഒരാളെ മനോരോഗിയായി കാണേണ്ടിവരിക സങ്കടകരമായ സ്ഥിതിതന്നെയാണ്,. ചെറിയ ശതമാനം ആളുകളില്‍ ഈ രോഗം ഒരിക്കലും സുഖം പ്രാപിക്കാതെയും വന്നേക്കാം. മറ്റു മാനസികാരോഗ്യങ്ങളും സ്‌കിസോഫ്രേനിയയും തമ്മില്‍ വ്യത്യാസമുണ്ടത്. സ്‌കിസോഫ്രേനിയയില്‍ രോഗം ബാധിക്കുന്നത് വ്യക്തിയുടെ ചിന്തകള്‍ക്കാണ്,...

നിദ്രയും സ്വപ്നങ്ങളും

കിടക്കയിലേക്കു ചരിയുമ്പോള്‍ തുടങ്ങി കോഴി കൂവും വരെ തുടരുന്ന ഒരു തുടര്‍ക്കഥയല്ല ഉറക്കം എന്നത്. ആവര്‍ത്തിച്ചു വരുന്ന ഒരു ചക്രത്തിലൂടെയാണ് നിദ്ര മുന്നോട്ടുപോവുന്നത്. മയക്കം കണ്ണുകളിലേക്കു ബാധിക്കുന്ന അവസ്ഥയാണ് ആദ്യത്തേത്, ഈ മയക്കത്തില്‍ നിന്നു വ്യക്തി; ഗാഢനിദ്രയിലേക്കു പോകുന്നു. ഗാഢനിദ്ര...

മറവിയെ മറികടക്കാന്‍

മറവി ചിലപ്പോഴെന്നല്ല എല്ലായ്‌പ്പോഴും ഒരു പ്രശ്‌നം തന്നെയാണ്. പരീക്ഷയെടുക്കുമ്പോള്‍ പഠിച്ചതെല്ലാം മറന്നു പോകുന്ന വിദ്യാര്‍ഥിയും. ഓര്‍മ്മ കിട്ടുന്നില്ല എന്ന പരാതി പറയുന്ന മുത്തശ്ശിയും നമുക്കു സുപരിചിതരാണ്. മനുഷ്യമസ്തിഷ്‌കം ഒരു മഹാകംപ്യൂട്ടറാണ്. കംപ്യൂട്ടറിന്റെ പ്രധാന ഭാഗങ്ങള്‍ മൂന്നാണ്....

പ്രേമിക്കുന്നവര്‍ക്കായി ഏതാനും ചോദ്യങ്ങള്‍

ആണിനും പെണ്ണിനും പരസ്പരം തോന്നുന്ന ലൈംഗികാകര്‍ഷണവും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ആഗ്രഹവും അതില്‍ അഭിമാനം കൊള്ളാനുുള്ള താത്പര്യവും ഒത്തുചേര്‍ന്നാലത് പ്രേമമായി. എന്തെങ്കിലും ഒരു പ്രത്യേകത ആളുകള്‍ പരസ്പരം അടുക്കുന്നതിന് നിദാനമാവാറുണ്ട്. കലകളിലും കായികരംഗത്തും മറ്റും പ്രാവീണ്യമുള്ളവര്‍ക്ക്...

മന്ത്രവാദവും ഹിപ്‌നോട്ടിസവും

സ്വയം മിടുക്കന്‍ ചമയാനും മറ്റുള്ളവരുടെ മേല്‍ അധീശത്വം നേടാനുമുള്ള ശ്രമങ്ങള്‍ക്കു മനുഷ്യവംശത്തോളം തന്നെ പഴക്കമുണ്ട്. നിയന്ത്രിക്കാനും കീഴടക്കാനുമുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു എന്നു കരുതുക. കുറഞ്ഞ പക്ഷം അതിന്റെ നീക്കങ്ങള്‍ പഠിക്കാനും പ്രതികരണങ്ങള്‍ പ്രവചിക്കാനുമാവും അടുത്ത ശ്രമം...

അമിതമായ മദ്യപാനം ഒരു രോഗം തന്നെയാണ്‌

മദ്യപാനത്തെ ഒരു ദുശീലമായിട്ടാണ് അധികം പേരും കാണുന്നത്. എന്നാലിതു പൂര്‍ണമായും ശരിയല്ല. അമിതമായ മദ്യ ഉപയോഗം വ്യക്തിയുടെ മാനസിക-ശാരീരിക ആരോഗ്യത്തെ തകരാറില്‍ ആക്കുകയും വ്യക്തിബന്ധങ്ങളിലും തൊഴില്‍മേഖലയിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും എന്നതിനാല്‍ ഇത് ഒരു രോഗം തന്നെയാണ്. മദ്യത്തെപ്പറ്റിയുടെ...

എരിഞ്ഞടങ്ങുന്നവര്‍

ഷേര്‍ളി ഇംഗ്ലീഷ് മീഡിയം ടീച്ചറാണ്. കൂടെയുള്ളത് അവരുടെ ഭര്‍ത്താവാണ്, പീറ്റര്‍, ആര്‍ക്കും അസൂയ തോന്നുന്ന തരത്തില്‍ മിടുക്കനായിരുന്നു പീറ്റര്‍. എല്ലാവരോടും വേഗത്തില്‍ പരിചയപ്പെടാനും സംഭാഷണത്തിലൂടെ അവരെ സ്വാധീനിക്കാനുമുള്ള കഴിവ് അയാള്‍ക്ക് ഒരു റെപ്രസന്റേറ്റീവ് എന്ന നിലയില്‍ ഉയര്‍ന്ന വരുമാനം...

(Page 1 of 2)