MATHRUBHUMI RSS
Loading...
എക്‌സൈസും ബുള്ളറ്റും

'വെല്ലുവിളികള്‍ക്കെതിരെ നീന്തുമ്പോഴാണ് നാം കരുത്തരാവുന്നത്.' ജീവിതത്തെ കുറിച്ച് രേഷ്മ ലഖാനിയുടെ കാഴ്ച്ചപ്പാട് ഇതാണ്. ഒരുപക്ഷേ സ്വന്തം ജീവിതാനുഭവങ്ങളായിരിക്കാം പ്രതിസന്ധികളും വെല്ലുവിളികളും ചിരിയോടെ ഇരുകൈയ്യും നീട്ടി സ്വീകരിക്കേണ്ടവയാണെന്ന് ഇവരെ പഠിപ്പിച്ചത്. ആഗ്രഹിക്കുന്നതോ പ്രതീക്ഷിക്കുന്നതോ ആകില്ല ജീവിതം കാത്തുവെക്കുന്നത്, കിട്ടുന്നതെന്തോ അതിനെ കീഴ്‌പ്പെടുത്താനാകണം....

കരിനിയമത്തെ തോല്‍പ്പിച്ച് നിയമവിദ്യാര്‍ത്ഥിനി

നവമാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തുന്നവരെ അറസ്റ്റുചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന വിവരസാങ്കേതിക നിയമത്തിലെ 66-എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത് ശ്രേയ സിംഖല്‍ എന്ന നിയമ വിദ്യാര്‍ത്ഥിനിയുടെ വിജയമായി കണക്കാക്കാം. കാരണം, അഭിപ്രായ സ്വാതന്ത്യത്തിന്റേയും സൈബര്‍ സ്വാതന്ത്ര്യത്തിന്റേയും...

വിശപ്പുമാറ്റാന്‍ ആണ്‍വേഷവും കെട്ടും

വൈധവ്യത്തിന്റെ വെളുത്ത വേരുകള്‍ സിസയുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ അവള്‍ക്ക് പ്രായം വെറും ഇരുപത്തിയൊന്ന് വയസ്സ് മാത്രമല്ല പൂര്‍ണ്ണ ഗര്‍ഭിണിയും. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഭര്‍ത്താവിന്റെ വേര്‍പാട് മനസ്സിലേല്‍പ്പിച്ച മുറിവിനേക്കാള്‍ ഭികരമായിരുന്നു മുന്നോട്ടുള്ള...

ഗൂഗിള്‍ സെക്യൂരിറ്റി പ്രിന്‍സസ്സ്‌

ലോകത്തെ ഏറ്റവും ജനസമ്മതി നേടിയ ടെക് ഭീമനായ ഗൂഗിളിന്റെ സംരക്ഷണ ദൗത്യം പാരിസയുടെ കൈകളിലാണ്. ഗൂഗിളിലെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്‍ജിനീയറാണ് പാരിസ. പക്ഷേ കേട്ടുമടുത്ത പഴഞ്ചന്‍ ജോബ് ടൈറ്റില്‍ തനിക്കു വേണ്ടി പാരിസ ഒന്നു പരിഷ്‌ക്കരിച്ചു. പകരം സെക്യൂരിറ്റി പ്രിന്‍സസ്സ് എന്ന പുതിയ സ്ഥാനപ്പേര്...

മൂന്നാം വയസ്സില്‍ ദേശീയ റെക്കോര്‍ഡ്‌

ബാര്‍ബി ഡോളും ചോട്ടാഭീമുമായി കളിക്കേണ്ട പ്രായത്തില്‍ അമ്പും വില്ലുമാണ് ഡോളിയുടെ കളിപ്പാട്ടങ്ങള്‍. അവളുടെ പ്രായത്തിലുള്ളവര്‍ ലോലിപ്പോപ്പ് നുണഞ്ഞ് പാവക്കുട്ടികളോട് കിന്നാരം ചൊല്ലി നടക്കുമ്പോള്‍ ലക്ഷ്യത്തിലേക്ക് അമ്പെയ്യുകയാണ് ഈ കൊച്ചുമിടുക്കി. അവസാനം ദേശീയ റെക്കോര്‍ഡ് തന്നെ...

ഇനി പടച്ചട്ട തന്നെ ശരണം

കുബ്രയുടെ സ്വകാര്യതയിലേക്ക് ഒരു പുരുഷന്‍ ആദ്യമായി അതിക്രമിച്ചു കയറുമ്പോള്‍ അവളുടെ പ്രായം നാലു വയസ്സ്. പിന്നെ ജീവിതത്തിന്റെ പലഘട്ടങ്ങളിലും അവളുടെ സമ്മതമില്ലാതെ പുരുഷന്മാര്‍ കടന്നുകയറ്റം തുടര്‍ന്നു. 2008-ല്‍ നഗരത്തിലെ സര്‍വ്വകലാശാല നടത്തിയ എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍...

ഇന്ത്യാസ് ഡോട്ടര്‍ - പുരുഷന്മാരുടെ ക്രൂരമനോഭാവം എന്നെ ഞെട്ടിച്ചു

'എന്റെ ധാര്‍മികതയും ഉദ്ദേശവും തികച്ചും സത്യസന്ധമാണ്. ലിംഗഅസമത്വം അവസാനിപ്പിക്കുക എന്നൊരൊറ്റ ലക്ഷ്യം മാത്രമേ എനിക്കുള്ളൂ.' സംപ്രേഷണത്തിന് മുമ്പേ വിവാദമായി മാറിയ ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യമെന്ററിയുടെ നിര്‍മാതാവ് ലെസ്ലി ഉഡ്വിന്‍ പറയുന്നു. 'നിങ്ങള്‍ കരുതുന്ന പോലെ റേപ്പിസ്റ്റിനെ...

പ്രതിഷേധം സാനിറ്ററി നാപ്ക്കിനിലും

'പുരുഷന്മാര്‍ ആര്‍ത്തവത്തെ വെറുക്കുന്നത് പോലെ അവര്‍ ബലാത്സംഗത്തേയും വെറുത്തിരുന്നെങ്കില്‍' സുഹൃത്തിന്റെ ഈ ട്വീറ്റാണ് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് ഏലോണ കാസ്ട്രാഷ്യ എന്ന ജര്‍മന്‍ യുവതിയുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ആ സന്ദേശം അവളെ ഇരുത്തി ചിന്തിപ്പിച്ചു. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍...

കടുവയെ പിടിച്ച കിടുവ

റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ ബാഗ് തട്ടിയെടുത്ത് ഓടിയ മോഷ്ടാവിന്റെ ബൈക്കുമായി യുവതി കടന്നു. ബൈക്കിലെത്തി പിടിച്ചു പറി നടത്തുന്നത് പതിവായ മലേഷ്യയിലാണ് സംഭവം. മലേഷ്യയിലെ റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്....

പ്രേമിക്ക് ഓരോ മുടിയിഴയും വിലപ്പെട്ടതാണ്‌

ഓരോ തലമുടി വീഴുമ്പോഴും പരാതിപ്പെടുന്നവര്‍ക്കും മാസത്തില്‍ ഒരിക്കല്‍ ബ്യൂട്ടിപാര്‍ലറില്‍ പോയി ഭംഗിയായി വെട്ടി നിര്‍ത്തുന്നവര്‍ക്കുമൊന്നും അതു മുഴുവനായി പോയവരുടെ വിഷമമറിയില്ല, അവര്‍ വെറുതെ കളയുന്ന മുടിയുടെ വിലയും. അതു തന്നെയാണ് പ്രേമി മാത്യുവിനെ വിഷമിപ്പിച്ചതും ഹെയര്‍ ഫോര്‍...

(Page 1 of 16)