MATHRUBHUMI RSS
Loading...
അണിയാന്‍ ലോകോത്തര ഡിസൈനുകള്‍

ലോകാത്തര ഡിസൈനുകളുടെയും ട്രെന്‍ഡുകളുടെയും അപൂര്‍വ ശേഖരം. വേദ മുതല്‍ പൗരാണിക വരെയുള്ള ഡിസൈനുകള്‍ക്ക് ആഭരണ പ്രേമികള്‍ക്കിടയില്‍ പ്രിയമേറുകയാണ്. ഇത്തരത്തില്‍ ലോകോത്തര ട്രെന്‍ഡുകളുടെ കളക്ഷനാണ് ജോയ് ആലുക്കാസ് എറണാകുളത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ ജ്വല്ലറി ഷോയില്‍ ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ട്രെന്‍ഡുകളും ലേറ്റസ്റ്റ് കളക്ഷനും ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ...

മോഡേണ്‍ ബനാന ക്ലിപ്പ്‌

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരമായി മാറുകയാണ് ബനാന ക്ലിപ്പുകള്‍. ഏത് തരം ഹെയര്‍ കട്ടുകളേയും ഭംഗി എടുത്തുകാണിക്കാനുള്ള പ്രാപ്തി ഈ ക്ലിപ്പുകള്‍ക്ക് ഉണ്ടെന്നതാണ് ഇതിന്റെ ജനപ്രിയത്തിന് കാരണം. മുടി ഫാഷനബിളായി കിടക്കുന്നതോടൊപ്പം മുഖത്തിന് മോഡേണ് ലുക്ക് ലഭിക്കുമെന്നതും...

ഗൗണുകളില്‍ തിളങ്ങി മണവാട്ടിമാര്‍

ഗൗണുകളില്‍ മനോഹാരിതയുടെ പൂക്കളും ഡിസൈനുകളും വിരിയുന്ന കാലമാണിത്. ചെറിയ കുട്ടികള്‍ക്ക് ആദ്യ കുര്‍ബാനയ്ക്ക് അണിയുന്ന ഗൗണുകളിലും തിളക്കം ഏറുകയാണ്. ഡിസൈനര്‍ വെയര്‍ ഗൗണുകളോടാണ് ഇന്ന് പ്രിയം. മുത്തുകളും ബീഡ്‌സ് വര്‍ക്കുകളും വരുന്ന ഗൗണുകള്‍ക്ക് പതിനായിരങ്ങള്‍ വിലവരും. ഡിസൈനര്‍മാര്‍ക്കൊപ്പമാണ്...

ഹെയറിലെ ഹമ്പ്‌

<<ഘ16419ബ686803.ഷുഴ>> കുളിമെടച്ചിലോ പിന്നിയിടലോ ആണ് കുറച്ചുകാലം മുമ്പുവരെ സാധാരണയായി കേരളത്തിലെ യുവത്വം തലമുടിയില്‍ ആകെ നടത്തിയിരുന്ന ഫാഷന്‍. ഇനി അല്പം മോഡേണാണെങ്കില്‍ സ്‌റ്റെപ്പ് കട്ട് ചെയ്യുകയോ നന്നായി ഉയര്‍ത്തി പോണിടെയില്‍ കെട്ടുകയോ കളര്‍ നല്‍കുകയോ ചെയ്യും. പക്ഷേ അടുത്തകാലത്തായി...

കല്യാണത്തിന് അണിഞ്ഞൊരുങ്ങാം വ്യത്യസ്ത വേഷങ്ങളില്‍

കല്യാണ ദിനം വധു തിളങ്ങുന്നത് വസ്ത്രങ്ങളില്‍ തന്നെയാണ്. വധുവിന്റെ വേഷങ്ങളിലേക്ക് പുത്തന്‍ ട്രെന്‍ഡുകള്‍ കടന്നു വരികയാണ്. മൈലാഞ്ചിയിടല്‍, കല്യാണം, റിസപ്ഷന്‍ ഏതുമാകട്ടെ ആഘോഷങ്ങള്‍ പുതുമ നിറഞ്ഞതാകണം. റിസപ്ഷനായി മനോഹരമായ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌തെടുക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്....

ദാവണിക്കാലം തിരിച്ചെത്തുന്നു

ദാവണിയുടുത്ത പെണ്‍കുട്ടികള്‍ പണ്ട് നാട്ടിന്‍ പുറങ്ങളുടെ ചേലായിരുന്നു. ചുരിദാറുകളും ജീന്‍സുമൊക്കെ യുവമനസ്സുകള്‍ കീഴടക്കിയതോടെ ദാവണികള്‍ കാണാക്കാഴ്ചയായി. പക്ഷേ ആ പഴയ ദാവണിക്കാലം തിരിച്ചെത്തുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. ആഘോഷവേളകളില്‍ ദാവണി ഉടുക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ...

ഫാഷന്‍ കീഴടക്കി നെറ്റ് സാരികള്‍

എത്ര ആഡംബര വസ്ത്രങ്ങള്‍ വന്നാലും വിവാഹ വേളയില്‍ സാരിയാണ് പ്രിയം. പട്ടിനും കോട്ടണും സില്‍ക്കിനും സാരിയില്‍ ഡിമാന്‍ഡുണ്ട്. കോട്ടണില്‍ നെറ്റ് സാരികള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. ഏതു നിറക്കാര്‍ക്കും ശാരീരിക പ്രകൃതിയുള്ളവര്‍ക്കും ഇണങ്ങുന്നതാണിവ. ബോര്‍ഡറുകളാണ് നെറ്റ് സാരിയെ ആകര്‍ഷകമാക്കുന്നത്....

മനം കീഴടക്കി ഷാള്‍

ഇപ്പോള്‍ ഷാളുകളാണ് ഫാഷന്‍ലോകത്തെ താരം. സല്‍വാറിന്റെ ട്രെന്‍ഡില്‍ ഒരു റോളുമില്ലാതെ ഒതുങ്ങിക്കിടന്ന ഷാളിനിപ്പോള്‍ സല്‍വാറിനേക്കാള്‍ പ്രൗഢിയാണ്. സല്‍വാറിന്റെ തിരഞ്ഞെടുപ്പില്‍ പ്രത്യേക ശ്രദ്ധ നല്‍കിയിരുന്ന സ്ത്രീകളിപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് ഷാളിനാണ്. മനസ്സില്‍ രൂപപ്പെടുത്തിയ...

മൊഞ്ചേകും മിഞ്ചികള്‍

കൈവിരലുകളില്‍ മാത്രമല്ല കാല്‍വിരലുകളിലും മോതിരമണിയുന്നവരാണ് പെണ്‍കൊടികള്‍. ആദ്യകാലങ്ങളില്‍ സുമംഗലികള്‍ മാത്രമാണ് കാല്‍വിരലുകളില്‍ മിഞ്ചി അണിഞ്ഞിരുന്നത്. അന്ന് വിവാഹിതയാണെന്നതിന്റെ സൂചന കൂടിയായിരുന്നു മിഞ്ചികള്‍. എന്നാല്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിയുന്നത് വരെ കാത്തുനില്‍ക്കാനൊന്നും...

ചെഞ്ചുണ്ടില്‍ പൂക്കും പുഞ്ചിരി

ഫാഷന്‍ ലോകം എത്രയൊക്കെ മാറിയാലും ന്യൂഡ് നിറമുള്‍പ്പടെ നിര്‍വചിക്കാനാവാത്ത നിറങ്ങള്‍ എത്ര വന്നാലും ചുവപ്പിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ എന്ന ഡയലോഗുമായാണ് ചുവന്ന ലിപ്സ്റ്റിക് ഫാഷന്‍ ലോകത്ത് വീണ്ടും തരംഗമായിരിക്കുന്നത്. സ്‌റ്റേറ്റ്‌മെന്റ് ആഭരണങ്ങളെ പോലും നിഷ്പ്രഭമാക്കിക്കൊണ്ടാണ്...

(Page 1 of 5)