MATHRUBHUMI RSS
Loading...
ട്രാക്കിന്റെ ഗ്ലാമര്‍

ട്രാക്കിലെ വേഗകാലത്തെ വിളിപ്പേര് 'ഇന്ത്യന്‍ ഫ്ലോജോ'. പുതിയ വേഗങ്ങള്‍ കണ്ടെത്തി മുന്നേറ്റം തുടര്‍ന്നപ്പോള്‍ 'കൂര്‍ഗ് എക്‌സ്പ്രസ്' എന്നും 'ഗ്ലാമര്‍ ഗേള്‍' എന്നും മാധ്യമങ്ങള്‍ ഓമനിച്ചു. മിന്നുന്ന പോരാട്ടങ്ങള്‍ ശേഷിപ്പിച്ച് വിടവാങ്ങിയപ്പോഴും അശ്വിനി നാച്ചപ്പ മുന്‍ അത്‌ലറ്റ് മാത്രമായി ഒതുങ്ങിയില്ല....

ഐ.ടിയില്‍ ഉയരങ്ങള്‍ കീഴടക്കി...

23 വര്‍ഷം മുമ്പ് ലതികാ സത്യനാഥ് കമ്പ്യൂട്ടര്‍ പഠിക്കാന്‍ തുടങ്ങുമ്പോള്‍ വിവരസാങ്കേതികവിദ്യ (ഐ.ടി.) എന്ന പേര് ഇന്നാട്ടില്‍ ആര്‍ക്കും പരിചയമുണ്ടായിരുന്നില്ല. എം.എ. സോഷ്യോളജി ബിരുദമെടുത്തശേഷം വെറുതെ കമ്പ്യൂട്ടര്‍ പഠനം തുടങ്ങിയ ലതിക ഇന്ന് അറിയപ്പെടുന്ന ഐ.ടി. വിദഗ്ധയാണ്. ശിഷ്യസമ്പത്തും ധാരാളം....

കൂണ്‍കൃഷിയില്‍ വിജയക്കൊയ്ത്തുമായി സുമതി

റേഡിയോയിലെ കൃഷിപാഠവും ദൂരദര്‍ശനിലെ കൃഷിദര്‍ശനും പകര്‍ന്ന് നല്‍കിയ കരുത്തുമായി കാര്‍ഷികരംഗത്തേക്ക് ഇറങ്ങിയ കാസര്‍ക്കോട് പുല്ലൂര്‍ ഉദയനഗറിലെ സുമതിക്ക് കൂണ്‍കൃഷിയില്‍ വിജയകൊയ്ത്ത്. വര്‍ഷങ്ങളായി കൃഷിപാഠത്തിന്റെയും കൃഷിദര്‍ശന്റെയും പ്രേക്ഷകയായ ഈ വീട്ടമ്മക്ക് കൃഷിയെ ഉപജീവനമാക്കാന്‍...

വിജയത്തിന്റെ നെറ്റിപ്പട്ടം

തൃശ്ശൂര്‍ വാടാനപ്പള്ളിക്കടുത്തുള്ള കണ്ണംകുളങ്ങര എന്ന ഗ്രാമത്തിലെ ഇടുങ്ങിയ റോഡുകള്‍ കടന്ന്, കരിങ്കല്‍ച്ചീളുകള്‍ മാത്രം പതിച്ച പാതയിലൂടെയുള്ള യാത്ര ചെന്നെത്തുന്നത് മദര്‍ കോളനിയിലാണ്... ഒരേപോലുള്ള ഏഴെട്ട് വീടുകള്‍... പണ്ടെങ്ങോ തേച്ച പെയിന്റ് നിറം മങ്ങി അവിടവിടെ മാത്രം കാണാം. ഒരു വീടിന്റെ...

വീട്ടുജോലിയില്‍ നിന്ന് സംവിധാനത്തിലേക്ക്; പുഷ്‌പ ജീവിതം മാറ്റിയെഴുതുന്നു

ബാംഗ്ലൂര്‍: എഴുതാനും വായിക്കാനും അറിയില്ല. അഞ്ച് പെണ്‍മക്കളുള്ള കുടുംബത്തെ പോറ്റാന്‍ ദിവസവും പല വീടുകളില്‍ കൂലിപ്പണി. ഇതിനിടയിലും മനസ്സില്‍ തോന്നിയ കഥയ്ക്ക് മകളെക്കൊണ്ട് തിരക്കഥ തയ്യാറാക്കിച്ച് സിനിമ സംവിധാനം ചെയ്യുകയാണ് ഈ അമ്പതുകാരി. ഷിമോഗയ്ക്കടുത്തുള്ള ഭദ്രാവതി സ്വദേശിയായ പുഷ്പയാണ്...

അഴകിന്റെ ദീപശിഖ

'വിവേഷ്യസ്' എന്ന ഇംഗ്ലീഷ് പദത്തിനര്‍ഥം ഉന്മേഷമുള്ളത് എന്നത്രെ. ശിഖ സന്തോഷ് എന്ന പെണ്‍കുട്ടിയെ പരിചയപ്പെട്ടാല്‍ ആ വാക്കിന്റെ പര്യായമെന്നേ തോന്നൂ. അതുകൊണ്ടാകും ' മിസ് കേരള 2011 ' മത്സരത്തിലെ മിസ് വിവേഷ്യസ് പട്ടം ഈ കോഴിക്കോട്ടുകാരിയെ തേടിയെത്തിയത്. കേരളത്തിന്റെ സുന്ദരിയെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ...

ക്വീന്‍ എലിസബത്ത്‌

ചുവടുകളിലും ചലനങ്ങളിലും സൗന്ദര്യത്തിന്റെ മാസ്മരികത തീര്‍ത്ത്, അഴകിന്റെ രാജ്ഞിയായതിന്റെ അത്ഭുതവും ആവേശവും എലിസബത്ത് താടിക്കാരന്‍ എന്ന, മലയാളത്തിന്റെ പുതിയ 'മിസ് കേരള'യെ ഇനിയും വിട്ടുമാറിയിട്ടില്ല. അഴകളവിന്റെ ആഘോഷങ്ങള്‍ നിറഞ്ഞ മത്സരരാവില്‍ പത്തൊമ്പത് പേരോടൊപ്പം റാമ്പില്‍ ചുവടുകളൊന്നൊന്നായി...

വിജയവഴികള്‍ തുഴഞ്ഞ്...

വള്ളവും വെള്ളവും ആവേശത്തിരഉയര്‍ത്തുന്ന കുട്ടനാട്ടില്‍ നിന്ന് ദേശീയ തുഴച്ചില്‍ ടീമിലേക്ക് തുഴഞ്ഞെത്തിയവര്‍ നിരവധി.ഇത്തരത്തില്‍ ദേശീയ നിരയിലേക്ക് എത്തിയവരില്‍ കുട്ടനാടിന്റെ അഭിമാനമാണ് എടത്വ കുന്തിരിക്കല്‍ വരമ്പത്ത് പറമ്പില്‍ ലിബിനി. ജീവിതസാഹചര്യങ്ങളോട് പടവെട്ടി വിജയത്തുഴയെറിഞ്ഞാണ്...

കടല്‍ക്കരയില്‍ നിന്നൊരു താരം

ചെറായി, സഹോദരന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്, പള്ളിപ്പുറം പഞ്ചായത്തിലെ 23-ാം വാര്‍ഡില്‍ കടപ്പുറം കൊറശ്ശേരി അനില്‍കുമാര്‍-ശ്രീജ ദമ്പതിമാരുടെ ഇളയ മകളായ ഐശ്വര്യ എന്‍.സി.സി.യില്‍ ചേര്‍ന്നത്. തുടര്‍ന്ന്, ഷൂട്ടിങ്ങില്‍ തീവ്രപരിശീലനം. സംസ്ഥാനതല മത്സരങ്ങളില്‍...

പത്താം വയസ്സില്‍ ഇംഗ്ലീഷ് കവിതാസമാഹാരവുമായ് മേഘ

ആലപ്പുഴ: മേഘയ്ക്ക് വയസ് പത്തേ ആയിട്ടുള്ളൂ. അവളുടെ ആദ്യ കവിതാസമാഹാരം പുറത്തിറങ്ങി. മേഘയുടെ കൊച്ചു പ്രായത്തില്‍ ഇതിനകം എഴുതിത്തീര്‍ത്തത് 23 ഇംഗ്ലീഷ് കവിതകള്‍. പേര് 'ജിഗ്‌സോ ആന്‍ഡ് അദര്‍ പോയംസ്'. കണ്‍മുന്നില്‍ കണ്ടതും കേട്ടതും അറിഞ്ഞതുമായ എല്ലാത്തിനെയും അവള്‍ തന്റെ അക്ഷരലോകത്തിലേക്ക് ക്ഷണിച്ചു....

(Page 2 of 9)