MATHRUBHUMI RSS
Loading...
സുമിത്ര പെരീസ് ചലച്ചിത്രമേളയില്‍

രാജ്യാന്തര ചലച്ചിത്രമേളയില്‍ സുമിത്ര പെരീസെത്തി. ഒരുകാലത്ത് പുരുഷ സാന്നിധ്യം മാത്രമുണ്ടായിരുന്ന സിംഹളീസ് സിനിമയില്‍ തന്റേതായ വഴി കണ്ടെത്താനായ വനിതാ സംവിധായികയാണവര്‍. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്താനാണ് ശ്രീലങ്കയില്‍നിന്ന് അവരെത്തിയത്. സാങ്കേതികവിദ്യ വികസിച്ചിട്ടില്ലാത്ത കാലത്തും തന്റെ ചിത്രങ്ങളില്‍ മാജിക്കല്‍ റിയലിസം കൊണ്ടുവന്ന...

ഡിന്നര്‍ കഴിക്കാം മസാല ബോക്സിലൂടെ

ചുമ്മാ ഇരുന്നു ബോറടിക്കുമ്പോള്‍ 'എന്നാപ്പിന്നെ ഒരു യുവ സംരംഭകയായേക്കാം' എന്ന് വെളിപാടുണ്ടായതല്ല ഹര്‍ഷ തച്ചേരിക്ക്. രണ്ടു വര്‍ഷത്തോളം മനസ്സിലിട്ട് കാച്ചിക്കുറുക്കിയാണ് 'ഹോം ഷെഫ്' എന്ന സാധ്യതയെ ഉപയോഗപ്പെടുത്തി മസാല ബോക്സ് ഡോട്ട് കോം എന്ന വെബ്സൈറ്റ് തുടങ്ങിയത്. ഓര്‍ഡര്‍ ചെയ്താല്‍...

നവതിയിലെത്തിയ പൊന്നമ്മാള്‍

നവരാത്രി മണ്ഡപത്തിലെ ആദ്യ പെണ്‍സ്വരമായ പാറശ്ശാല ബി. പൊന്നമ്മാളിന് നവതി. 1924 നവംബര്‍ 29, വൃശ്ചികത്തിലെ പൂരാടത്തില്‍ പാറശ്ശാലയില്‍ ജനിച്ച പെണ്‍കുട്ടിക്ക് ലഭിച്ചതെല്ലാം സ്വപ്നംകാണാവുന്നതിലും അപ്പുറമായിരുന്നു. സംഗീതത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച പൊന്നമ്മാള്‍ നവതിയുടെ നിറവിലെത്തുമ്പോഴും...

സ്‌മൈല്‍ പ്ലീസ്

<<ഇ00204ബ625800.ഷുഴ>> ആരും നടക്കാത്ത പുതിയ വഴികളിലൂടെ വിജയത്തെ കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്‌ന സാക്ഷാത്ക്കാരമാണ് പോപ്പിന്‍സ് മീഡിയ. തീരെ കുറച്ച് സ്ത്രീ പ്രാതിനിധ്യം ഉളള ഫോട്ടോഗ്രാഫിയില്‍ സ്വന്തം പേരു ചേര്‍ത്ത അനിജക്കും, ഫോട്ടോഗ്രാഫറായ ലിബിനും അവരുടെ സൗഹൃദക്കൂട്ടായ്മയിലെ...

നീനുവിന് കൃഷി ഒരു കുടുംബകഥ

വടവുകോട് കുറിഞ്ഞിക്കല്‍ വീടിന് കൃഷി ഒരു കുടുംബകാര്യമാണ്. വീട്ടമ്മയും മക്കളുമെല്ലാം കൃഷിയുടെ ആരാധകര്‍. സ്വന്തമായുള്ള എട്ട് സെന്റ് പുരയിടത്തില്‍ കൃഷിയുടെ മായാജാലമൊരുക്കുകയാണ് ഈ കുടുംബം. കര്‍ഷകതിലകം ഉള്‍പ്പെടെ ഒരു പിടി നേട്ടങ്ങളും ഈ വീടിന് അവകാശപ്പെടാനുണ്ട്. കുറിഞ്ഞിക്കല്‍ വീട്ടിലെ...

സംഗീതം മരുന്നാക്കി ശ്രീലത

സംഗീതം, ആലപിക്കാനും ആസ്വദിക്കാനും മാത്രമുള്ളതല്ല, അത് ഒരു ഔഷധവും കൂടിയാണ്. സംഗീത ചികിത്സയുടെ പ്രസക്തിയും പ്രാധാന്യവും ലോകമൊട്ടാകെ പുതിയ തരംഗം തീര്‍ക്കുമ്പോള്‍ ഇവിടെ അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍, പ്രചരിപ്പിക്കാന്‍ യത്നിക്കുകയാണ് ഗായികയും സംഗീതാധ്യാപികയുമായ പി. ശ്രീലത....

നീലക്കുയിലിന്റെ പാട്ടുകാരി

കെ.ആര്‍. രാധ. പാലക്കാട്ടെ കരിമ്പുഴ എന്ന ഗ്രാമത്തില്‍നിന്ന് മലയാള ചലച്ചിത്ര ലോകത്ത് ശബ്ദംകൊണ്ട് തന്റേതായ 'സിഗ്നേച്ചര്‍' നല്‍കുമായിരുന്ന ഗായിക. ചങ്ങമ്പുഴയുടെ 'രമണന്‍' 1957ല്‍ ഡി.എം. പൊറ്റെക്കാട് ചലച്ചിത്രമാക്കി നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോള്‍ അന്ന് പതിനാലു വയസ്സുണ്ടായിരുന്ന 9-ാം ക്ലൂസ്സുകാരി...

ബാഡ്മിന്റണ്‍ കോര്‍ട്ടിലെ താരത്തിളക്കം

ആദ്യ വാരിയത്ത് ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പുതുപ്രതീക്ഷയാണ് ചെറിയ പ്രായത്തില്‍ പ്രകടമാക്കിയ അര്‍പ്പണബോധവും ദൃഢനിശ്ചയവുമാണ് ചാമ്പ്യന്‍പട്ടത്തിലേക്ക് അവളിലെ കായികതാരത്തെ വളര്‍ത്തിയെടുത്ത്. 13 വയസ്സിനുള്ളില്‍ നിരവധി ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയത്തിന്റെ പടവുകള്‍ കയറാന്‍ ഇത് ആദ്യയെ പ്രാപ്തയാക്കുകയും...

രജി ആര്‍ നായര്‍ക്ക് ഗോയങ്ക എക്‌സലന്‍സ് ഓഫ് ജേര്‍ണലിസം അവാര്‍ഡ്

രാംനാഥ് ഗോയങ്ക എക്‌സലന്‍സ് ഓഫ് ജേണലിസം അവാര്‍ഡ് മാതൃഭൂമിയുടെ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിയുടെ സബ് എഡിറ്റര്‍ രജി ആര്‍. നായര്‍ക്ക് ലഭിച്ചു. ഹിന്ദി ഒഴികെയുള്ള പ്രാദേശിക ഭാഷകളിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള 2012, 2011 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ക്കാണ് രജി അര്‍ഹയായത്. ഇന്ത്യന്‍ പത്രമാധ്യമരംഗത്തെ...

നിഷയുടെ 'നിറനിനവുകള്‍'

ലളിതമായ ചിത്രങ്ങള്‍. പ്രകൃതിയും മനുഷ്യനും ദൈവങ്ങളുമെല്ലാം കഥാപാത്രങ്ങള്‍. ഒറ്റനോട്ടത്തില്‍ പി.സി.നിഷയുടെ ചിത്രങ്ങളെ ഇങ്ങനെ വിശേഷിപ്പിക്കാം. കൃഷ്ണനും രാധയും ഗണേശനുമെല്ലാമുണ്ട് ചിത്രങ്ങളില്‍. ഒപ്പം മനോഹരമായ പ്രകൃതിയും. ആഹ്ലാദം പ്രകടിപ്പിക്കുന്ന പെണ്‍കുട്ടികള്‍, അമ്മയും കുഞ്ഞും ഗര്‍ഭപാത്രത്തിലിരിക്കുന്ന...

(Page 1 of 10)