MATHRUBHUMI RSS
Loading...
ബാഡ്മിന്റണ്‍ കോര്‍ട്ടിലെ താരത്തിളക്കം

ആദ്യ വാരിയത്ത് ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പുതുപ്രതീക്ഷയാണ് ചെറിയ പ്രായത്തില്‍ പ്രകടമാക്കിയ അര്‍പ്പണബോധവും ദൃഢനിശ്ചയവുമാണ് ചാമ്പ്യന്‍പട്ടത്തിലേക്ക് അവളിലെ കായികതാരത്തെ വളര്‍ത്തിയെടുത്ത്. 13 വയസ്സിനുള്ളില്‍ നിരവധി ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയത്തിന്റെ പടവുകള്‍ കയറാന്‍ ഇത് ആദ്യയെ പ്രാപ്തയാക്കുകയും ചെയ്തു. 2014ലെ കേരള സബ്ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ അണ്ടര്‍15 സിംഗിള്‍സും ഡബിള്‍സും...

നിഷയുടെ 'നിറനിനവുകള്‍'

ലളിതമായ ചിത്രങ്ങള്‍. പ്രകൃതിയും മനുഷ്യനും ദൈവങ്ങളുമെല്ലാം കഥാപാത്രങ്ങള്‍. ഒറ്റനോട്ടത്തില്‍ പി.സി.നിഷയുടെ ചിത്രങ്ങളെ ഇങ്ങനെ വിശേഷിപ്പിക്കാം. കൃഷ്ണനും രാധയും ഗണേശനുമെല്ലാമുണ്ട് ചിത്രങ്ങളില്‍. ഒപ്പം മനോഹരമായ പ്രകൃതിയും. ആഹ്ലാദം പ്രകടിപ്പിക്കുന്ന പെണ്‍കുട്ടികള്‍, അമ്മയും കുഞ്ഞും ഗര്‍ഭപാത്രത്തിലിരിക്കുന്ന...

ഗോപികാവസന്തം

2013-ലെ മിസ് മലബാര്‍ മത്സരം. ഉച്ചവരെ മത്സരത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പിച്ചാണ് ഗോപിക ഇരുന്നത്. എന്നാല്‍, പലരുടെയും നിര്‍ബന്ധത്തിനുവഴങ്ങി മത്സരവേദിയിലെത്തിയ ഗോപിക തിരിച്ചുപോയത് മിസ് ഫോട്ടോജനിക്ക് സ്ഥാനവും സ്വന്തമാക്കിയായിരുന്നു. അപ്രതീക്ഷിതമാണ് ഗോപികയുടെ ജീവിതത്തിലെ മിക്ക...

രജി ആര്‍ നായര്‍ക്ക് ഗോയങ്ക എക്‌സലന്‍സ് ഓഫ് ജേര്‍ണലിസം അവാര്‍ഡ്

രാംനാഥ് ഗോയങ്ക എക്‌സലന്‍സ് ഓഫ് ജേണലിസം അവാര്‍ഡ് മാതൃഭൂമിയുടെ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിയുടെ സബ് എഡിറ്റര്‍ രജി ആര്‍. നായര്‍ക്ക് ലഭിച്ചു. ഹിന്ദി ഒഴികെയുള്ള പ്രാദേശിക ഭാഷകളിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള 2012, 2011 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ക്കാണ് രജി അര്‍ഹയായത്. ഇന്ത്യന്‍ പത്രമാധ്യമരംഗത്തെ...

ഒരു ചോദ്യം ഒരു കഥയായി, സൂര്യ കൊങ്കണിയുടെ തേജസ്സായി

വരിവരിയായി നീങ്ങുന്ന ഉറുമ്പുകൂട്ടം ആരിലും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. എന്തുകൊണ്ടാണ് ഉറുമ്പുകള്‍ ഒന്നിനുപിറകെ ഒന്നായി ഇങ്ങനെ നീങ്ങുന്നത്-മകളുടെ ചോദ്യം സൂര്യ അശോകിന്റെ മനസ്സില്‍ തറച്ചു. കുട്ടികളുടെ മനസ്സില്‍ ഇങ്ങനെ ചോദ്യങ്ങളായി മാറുന്ന ഒരുപാട് കാഴ്ചകളുണ്ട് പ്രകൃതിയില്‍. ആ ചോദ്യങ്ങള്‍ക്ക്...

ഗാസയും ഫാറയെന്ന പെണ്കുട്ടിയും

ഗാസയുടെ ആകാശത്ത് വട്ടമിട്ടുപറക്കുന്ന പോര്വിമാനങ്ങള് ബോംബുകള് ചൊരിഞ്ഞുകൊണ്ടേയിരിക്കുമ്പോള് ഒരു പതിനാറുകാരി പെണ്കുട്ടിക്ക് എന്തുചെയ്യാനാവും? പേടിച്ചരണ്ട് മുറിക്കുള്ളില് ഒളിച്ചിരിക്കും എന്നാവില്ല ഫാറ ബേക്കര് മറുപടി പറയുക. ബോംബുവര്ഷത്തില് പ്രകമ്പനം കൊള്ളുന്ന ജനലഴികള് മുറുകെപ്പിടിച്ചുകൊണ്ട്...

കഥകളിപ്രിയ

പേടിക്കണ്ടാട്ടോ... ഇങ്ങോട്ടുവന്നോളൂ... ഈ കാട്ടാളന്‍ ഒന്നും ചെയ്യില്ല!' നളചരിതം രണ്ടാം ദിവസം കഥകളി കണ്ടശേഷം അണിയറയിലെത്തിയ കുട്ടികളെ ആ ശബ്ദം തെല്ലൊന്ന് അമ്പരപ്പിച്ചു. കിരീടവും താടിയുമൊക്കെ അഴിച്ചുവെച്ച് കാട്ടാളവേഷത്തിനുള്ളില്‍നിന്ന് ഒരു സുന്ദരിച്ചേച്ചി ചിരിച്ചുകൊണ്ട് പുറത്തിറങ്ങുന്നു!...

ആനിയ നിഡ്രിന്‍ഗാസ്: പാതി പകര്‍ത്തിയ ജീവിതചിത്രങ്ങള്‍

നിറമാര്‍ന്ന ജീവിതത്തിന്റെ മറുവശം അസമാധാനത്തിന്റെയും യുദ്ധത്തിന്റെയും അവസാനം വിടവാങ്ങലിന്റേതുമാണെന്ന് ലോകത്തെ തന്റെ ചിത്രങ്ങളിലൂടെ ഓര്‍മിപ്പിച്ച അപൂര്‍വ പ്രതിഭാശാലിയായ അവര്‍ സ്വയംവരിച്ച കര്‍മമേഖലയില്‍ ജീവന്‍വെടിയുമ്പോള്‍ ബാക്കിയായത് പാതിമാത്രം പകര്‍ത്തിയ സ്വന്തം ജീവിതചിത്രം....

നീതു നെയ്‌തെടുത്ത നേട്ടം

ഐ.എസ്.എസ്സില്‍ മലയാളി മുദ്ര വയനാടിന്റെ കാപ്പിപൂത്ത വഴികള്‍ക്ക് അത്രയ്ക്ക് പരിചിതമല്ലാത്ത നേട്ടമാണ് മാനന്തവാടി സ്വദേശിനി നീതു കെ. തോമസ് സ്വന്തമാക്കിയത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ദേശീയതലത്തില്‍ നടത്തുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാംറാങ്ക്....

മലഞ്ചരിവില്‍ നിന്ന് പോരാടുമ്പോള്‍

പാലൂരിലെ കുടിലില്‍ രാത്രി തണുപ്പാണ്. ഉറങ്ങാന്‍ മടിച്ചുനില്‍ക്കുമ്പോള്‍ കാളിയോട് അച്ഛന്‍ പറയും ''മോളേ, അമ്മ വരുന്നതിന് മുമ്പ് ഉണ്ടു കിടന്നൊറങ്ങിക്കോ.'' എന്താണീ അച്ഛന്‍ ഇങ്ങനെ പറയുന്നത്? കാര്യമുണ്ട്. ഊരിലെ ഏതെങ്കിലും വീട്ടില്‍ ആരെങ്കിലും വിശന്നിരിക്കുന്നുണ്ടോ എന്ന് നോക്കാന്‍ പോകുന്നതാണ്...

(Page 1 of 9)