MATHRUBHUMI RSS
Loading...

തന്റേതായ ഇടം നേടാനുള്ള പോരാട്ടം

സ്വസ്ഥവും സമാധാനവുമുള്ള, സ്വന്തമായൊരിടം ഏതു സ്ത്രീയുടേയും ആഗ്രഹമാണ്. ജീവിതത്തിലും അഭിപ്രായങ്ങളിലും അഭിരുചികളിലും സ്വന്തമായൊരു ഇടം; സ്വന്തമായ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിക്കുമ്പോള്‍ പക്ഷെ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്നത് അതികഠിനമായ എതിര്‍പ്പാണ്. ഏറ്റവും പ്രിയപ്പെട്ടവര്‍ മുതല്‍ തെരുവിലെ അപരിചിതര്‍ വരെ ഈ എതിര്‍പ്പില്‍ കക്ഷിചേരുന്നു. തന്റേതായ ഇടം തേടാനുള്ള ജന്തുസഹജമായ ഇച്ഛ 'തന്റേടം',...

വീട് എന്ന യുദ്ധഭൂമിയും പ്രിയതരനായ ശത്രുവും

വീടാണ് മനുഷ്യ ആവാസവ്യവസ്ഥയുടെ അടിസ്ഥാന ഘടകം, എല്ലാ സമൂഹങ്ങളിലും. വീട് ഒരു സമൂഹത്തിന്റെ സാമൂഹ്യശാസ്ത്രപരമായ അടിസ്ഥാന ഏകകം മാത്രമല്ല, അടിസ്ഥാനപരമായ സാമ്പത്തിക ഘടകവുമാണ്. ഈ സംഗതികളെല്ലാം ചേര്‍ന്നാണ് വീടിനുള്ളിലെ അധികാര ബന്ധങ്ങള്‍ നിര്‍മ്മിക്കുന്നത്. ആധുനിക സംസ്‌ക്രുതിയിലേക്കുള്ള പുരോഗതിയില്‍...

അമ്മപ്പശുവിന്റെ അസാധാരണ യാത്രകള്‍

''ശ്ശോ ശ്ശോ, ഒരു പശു ആണെന്നതുകൊണ്ട് എപ്പോഴും അയവിറക്കി മിഴിച്ചുനോക്കി അങ്ങനെ നിന്നുകൊള്ളണം എന്നുണ്ടോ?'' സ്ത്രീ-പുരുഷ സമത്വത്തേയും ലിംഗനീതിയേയും കുറിച്ചുള്ള ആശയങ്ങള്‍ പ്രചരണ സാഹിത്യത്തിന്റെ രീതിയില്‍ മാത്രമേ എഴുതാന്‍ കഴിയൂ എന്നാണ് പൊതുവേയുള്ള ധാരണ. സ്ത്രീകള്‍ക്ക്...

കയ്ചുപോയ വിപ്ലവവും ഇറാനിലെ സ്ത്രീ ജീവിതവും

സ്ത്രീകളുടെ രാഷ്ട്രീയാധികാര പ്രവേശനത്തെക്കുറിച്ചും അതില്‍ അവര്‍ക്കു ലഭിക്കേണ്ട തുല്യാവകാശത്തെക്കുറിച്ചുമാണ് കഴിഞ്ഞ ലക്കം പെണ്‍മ ചര്‍ച്ച ചെയ്തത്. ഈയൊരു ആശയസംവാദം തുടങ്ങിവച്ച മേരി വോള്‍സ്‌റ്റോണ്‍ക്രാഫ്റ്റിന്റെ 'സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചൊരു ന്യായസമര്‍ഥനം' എന്ന കൃതിയേയും അവരുടെ...

യുക്തി, വികാരം, പെണ്ണിന്റെ രാഷ്ടീയാധികാരം: നൂറ്റാണ്ടുകളുടെ ചര്‍ച്ച

'പെണ്ണുങ്ങളെല്ലാം സഭയിലേക്കു പോയാല്‍ പിന്നെയാര് ചപ്പാത്തിയുണ്ടാക്കും?.....' ബുദ്ധിയും വിവരവുമില്ലാത്ത ഈ പെണ്ണുങ്ങളെല്ലാം പാര്‍ലിമെന്റിലെത്തിയാല്‍ സഭയുടെ സ്ഥിതിയെന്താകും..സഭയുടെ അന്തസ്സും നിലവാരവും പൊയ് പോയാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി?' സ്ത്രീകള്‍ക്ക് പാര്‍ലിമെന്റിലും നിയമസഭകളിലും...

കേരളം എന്ന പരസ്യചിത്രം

സാക്ഷര കേരളം സുന്ദരകേരളം, ദൈവത്തിന്റെ സ്വന്തം നാട് എന്നിങ്ങനെ മനോഹരമായ പരസ്യവാചകങ്ങള്‍ കൊണ്ട് തിളക്കം വര്‍ധിപ്പിച്ചൊരു ഉല്പന്നമാണോ കേരളം? കാഴ്ച കാണാന്‍ വരുന്ന വിദേശിക്കും ഇവിടെ ജീവിക്കുന്ന സ്വദേശിക്കും വ്യത്യസ്തമാണോ ഈ ചിത്രം? അതോ വ്യത്യസ്തവും പരസ്​പര വിരുദ്ധവുമായ പരസ്യചിത്രങ്ങള്‍ കേരളത്തെ...

എന്റെ പ്രിയപ്പെട്ട അജി ബേട്ടാ...

ആത്മവിശ്വാസവും സമഭാവനയും നിറഞ്ഞതെങ്കിലും ഒട്ടുനിസ്സംഗമായ മുഖഭാവത്തോടെ ഒരമ്മയും മദ്ധ്യവയസിലെത്തിയ ഒരു മകളും കവര്‍ ചിത്രത്തില്‍നിന്ന് നമ്മെ ഉറ്റുനോക്കുന്നു. വര്‍ഷങ്ങളായി കേരള രാഷ്ട്രീയവും കേരള സമൂഹവും അത്ഭുതം കലര്‍ന്ന ആദരവോടെ, ചിലപ്പോഴൊക്കെ ഭയം കലര്‍ന്ന സ്‌നേഹത്തോടെ ബഹുമാനിച്ചുപോരുന്ന...

കാലവും കാഴ്ചയും-ഒരു ഓര്‍മ്മയെഴുത്ത്‌

ഓര്‍മ്മകള്‍ എഴുതുമ്പോള്‍ ഒരാള്‍ ചെയ്യുന്നത് ബോധപൂര്‍വ്വമായ ഒരു തിരഞ്ഞെടുപ്പാണ്. അവളവളെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, സമൂഹത്തെക്കുറിച്ച്, മനുഷ്യബന്ധങ്ങളെയും പ്രകൃതിയേയും കുറിച്ച്, ഒക്കെയുള്ള സ്വന്തം ഇഷ്ടങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സ്ത്രീകളുടെ ആത്മകഥകളും...

ഹൃദയം നുറുങ്ങി ഒരു പോരാളി

എഴുത്തുകാരികളെന്ന നിലയില്‍ സ്ത്രീകളുടെ ജീവിതം, അവരുടെ എഴുത്തിനും ജീവിതത്തിനുമിടയില്‍ പലതലങ്ങളില്‍ സങ്കീര്‍ണ്ണമായി ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു. സ്ത്രീയനുഭവങ്ങളിലൂടെ രൂപപ്പെടുന്ന ലോകവീക്ഷണമാണ് ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും തന്റെ ആവിഷ്‌കാരങ്ങള്‍ രൂപപ്പെടുത്താനും എഴുത്തുകാരിയെ...

(Page 1 of 1)