MATHRUBHUMI RSS
Loading...

അമ്മയെത്തേടി

രണ്ടായിരത്തിമൂന്ന് സപ്തംബറില്‍ മാതാ അമൃതാനന്ദമയിയുടെ അമ്പതാം ജന്‍മദിനമായിരുന്നു. ദിനപത്രങ്ങളിലും ചാനലുകളിലും അത് വലിയ ആഘോഷമായി. മാതാ അമൃതാനന്ദമയിയുമായി അഭിമുഖം നടത്താന്‍ അവസരം കിട്ടിയപ്പോള്‍ ഞാന്‍ ചാടി വീണു. അതു ഞാന്‍ അമൃതാനന്ദമയി ഭക്തയായതുകൊണ്ടായിരുന്നില്ല. ആഗോളതലത്തില്‍ത്തന്നെ, മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പിന്തുണയില്ലാതെ ആത്മീയ രംഗത്ത് ഒറ്റയ്ക്ക് ഒരു പ്രസ്ഥാനം പടുത്തുയര്‍ത്തിയ...

ഇതായിരുന്നു അവസാനം എന്നറിഞ്ഞിരുന്നെങ്കില്‍!

''ഞാന്‍ നീട്ടിവിളിച്ചു നിലവിളിച്ചില്ല. എന്തുവന്നാലും ചത്താലും നിലവിളിക്കില്ലെന്നു ഞാന്‍ തീരുമാനിച്ചിരുന്നു. മാത്രമല്ല, ജീവിക്കുമെന്ന്, ജീവനോടെ ഈ പോലീസ് സ്‌റ്റേഷനില്‍നിന്ന് മോചിതനാകുമെന്ന് അശേഷം വിശ്വാസം എനിക്കുണ്ടായിരുന്നില്ലല്ലോ. കരഞ്ഞുകൂവി മരിക്കാന്‍ ഞാന്‍ ഒട്ടും ഇഷ്ടപ്പെട്ടില്ല...

ഒരു 'വലിയ' മെത്രാപ്പോലീത്താ

കഴിഞ്ഞ വര്‍ഷം, ഒരു പത്രത്തിന്റെ വിദ്യാഭ്യാസ സപ്ലിമെന്റില്‍ ഒരു വലിയ മെത്രാപ്പോലീത്തായും സ്‌കൂള്‍ കുട്ടികളും തമ്മിലുള്ള സംവാദമുണ്ടായിരുന്നു. '' നിങ്ങള്‍ ചക്കക്കുരു കണ്ടിട്ടുണ്ടോ? '' മെത്രാപ്പോലീത്ത ചോദിച്ചു. '' ഉണ്ട്... '' ''നിങ്ങള്‍ അതു തുറന്നു നോക്കിയിട്ടുണ്ടോ?'' ''ഉണ്ട്. '' ''എന്നിട്ടതിനുള്ളില്‍...

പൂക്കളൊക്കെയും വാക്കുകളാകാന്‍

ഏകദേശം പത്തു വര്‍ഷം മുമ്പാണ് ടി.പത്മനാഭന്‍ ഒരു അഭിനന്ദന വാക്കു പറഞ്ഞത്. അത് 'ഓര്‍മ്മയുടെ ഞരമ്പ് ' എന്ന കഥയെക്കുറിച്ചായിരുന്നു. ഓര്‍ക്കാപ്പുറത്തിതാ, നീലക്കുറിഞ്ഞിയില്‍ വീണ്ടുമൊരു അഭിനന്ദന കുസുമം: ''മഴമന്ദഹാസങ്ങള്‍ വായിച്ചു. വളരെ നന്നായി. '' പറഞ്ഞത് അദ്ദേഹമായതു കൊണ്ട് ആഹ്ലാദിച്ചു എന്ന് എടുത്തു...

കീടങ്ങളുടെ ശ്രദ്ധയ്ക്ക്

''...കാസര്‍കോട് പെദ്രെയിലും സമീപപ്രദേശത്തും 2001 സെപ്റ്റംബര്‍ മുതല്‍ തന്നെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അക്കാലത്ത് യു.ഡി.എഫ്. കൃഷി മന്ത്രി ഗൗരിയമ്മയായിരുന്നു. 2002 ജൂണ്‍ 25ന് ഈ പ്രശ്‌നം നിയമസഭയില്‍ ഉയര്‍ന്നു വന്നപ്പോള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ല എന്ന്...

ചാണക്യന്‍ എറണാകുളത്തുകാരന്‍ തന്നെയല്ലേ?

തിരഞ്ഞെടുപ്പ് അടുത്തതു കൊണ്ട് ഈ ലക്കം മറുവാക്ക് രാഷ്ട്രീയക്കാര്‍ക്കു വേണ്ടി സംവരണം ചെയ്യുന്നു. ഒരു എളിയ വോട്ടര്‍ എന്ന നിലയില്‍, നമ്മെ ഭരിക്കാന്‍ കത്തി രാകിയിരിക്കുന്ന യജമാനന്‍മാര്‍ക്കു വേണ്ടി ചാണക്യസൂത്രത്തില്‍നിന്നു തിരഞ്ഞെടുത്ത ഏതാനും സൂത്രങ്ങളാണ് ഇവിടെ സമര്‍പ്പിക്കുന്നത്. ക്രിസ്തുവിന്...

ചിപ്പിഗാനമാരുടെ ലോകം അഥവാ എനിക്കിനി ജീവിച്ചാലും മതി

ആദ്യം നിശ്ചലരായി, സൗകര്യപ്രദമായി ഇരിക്കുക, മനസ്സിനെ അയച്ചുവിടുക. ഞാന്‍ പറഞ്ഞു തരാം. ഇനി, മരങ്ങളെ, കുന്നുകളെ, അവയുടെ ആകൃതിയെ നോക്കുക. അവയുടെ നിറഭേദങ്ങള്‍ കാണുക. ഞാന്‍ പറയുന്നതു നിങ്ങള്‍ ശ്രദ്ധിക്കണ്ട. ആ മരങ്ങളെത്തന്നെ ശ്രദ്ധിക്കുക. മഞ്ഞയായിക്കൊണ്ടിരിക്കുന്ന മരങ്ങള്‍. പുളി, ബോഗന്‍വില്ല. മനസ്സു...

സാംസ്‌കാരിക ജടാധാരികളും അനൂപിനെപ്പോലെ ചിലരും

രണ്ടായിരത്തിമൂന്നിലാണ് ഞാന്‍ 'മരിച്ചവളുടെ കല്ല്യാണം' എന്ന കഥ എഴുതിയത്. പത്രം ഓഫിസിലിരുന്നു പോര്‍ട്ടലിലെ വാര്‍ത്തകളിലൂടെ കണ്ണോടിക്കുമ്പോള്‍ ആത്മാക്കളുടെ വിവാഹത്തെക്കുറിച്ചുള്ള ലേഖനം കണ്ണില്‍പ്പെട്ടു. അതീവ താല്‍പര്യത്തോടെ വായിച്ചു. കാസര്‍കോട്ടെ ചില ആദിവാസി ഊരുകളില്‍ പതിവുള്ള ആചാരം....

പാരിതു ഭരിക്കുന്നില്ലേ, വിക്‌ടോറിയ...!

കേരളത്തിലെ ത്രിതല പഞ്ചായത്തുകളില്‍ സ്ത്രീകള്‍ അന്‍പതു ശതമാനം അധികാരത്തിലേക്കു വരുന്നതിനെപ്പറ്റി പ്രബുദ്ധരും പുരുഷന്‍മാരുമായ മൂന്ന് സുഹൃത്തുക്കളുമായി സംസാരിക്കാനിടയായി. അവര്‍ പറഞ്ഞതിന്റെ സാരാംശം: 1. കേരളത്തിലെ രാഷ്ട്രീയസംവിധാനത്തിന്റെ തകര്‍ച്ചയ്ക്ക് ഇതു വഴി വയ്ക്കും. പോസ്റ്റര്‍...

പണ്ടത്തെയോര്‍മ്മയുണര്‍ത്തുമപ്പാട്ടുകള്‍..

ഒ.എന്‍.വി കുറുപ്പിന് ജ്ഞാനപീഠം എന്ന വാര്‍ത്ത കേട്ടപ്പോള്‍ പത്തിരുപത്തഞ്ചു വര്‍ഷമായി പൊടിപിടിച്ചു കിടന്ന പഴയൊരു പുസ്തകത്തിന്റെ താളുകള്‍ ഇളകുന്നതുപോലെ തോന്നി. ജീവിതത്തിന്റെ പുസ്തകം. ഇരുപതിലേറെ വര്‍ഷങ്ങള്‍. അക്കാലത്ത് കവിതകള്‍ മന:പാഠം പഠിക്കാമായിരുന്നു. കഥകള്‍ വീണ്ടും വീണ്ടും വായിക്കാമായിരുന്നു....

(Page 1 of 3)