MATHRUBHUMI RSS
Loading...
പ്രവേശനം കന്യകകള്‍ക്കു മാത്രം

പോലീസാവണോ കന്യകാത്വം തെളിയിക്കണം. ഇന്തോനേഷ്യയില്‍ പോലീസില്‍ ചേരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ശാരീരികക്ഷമതാ പരീക്ഷയാണത്രേ ഇത്. പ്രായം പതിനേഴരക്കും ഇരുപത്തിരണ്ടിനും ഇടയിലായിരിക്കണം, 65 ഇഞ്ച് ഉയരമുണ്ടായിരിക്കണം, ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കണം, അവിവാഹിതരും ദൈവഭയമുളളവരുമായിരിക്കണം. അതിലുപരി 'രണ്ടുവിരല്‍' കന്യകാത്വ പരീക്ഷയും വിജയിക്കണം! ഇതൊക്കെയാണ്...

ഐക്യരാഷ്ട്രസഭയിലെ സ്ത്രീകള്‍

പുരുഷ പ്രതിനിധികളെ മാത്രം കണ്ട് ശീലിച്ച ഐക്യരാഷ്ട്രസഭ വമ്പിച്ച സ്ത്രീ പങ്കാളിത്തത്തോടെ പുതിയൊരു അധ്യായം രചിക്കുന്നു. ചരിത്രത്തിലാദ്യമായി 31 വനിതാ പ്രതിനിധികളാണ് ഇപ്പോള്‍ രാജ്യാന്തര സഹകരണം ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിക്കുന്നത്. സഭയിലെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍...

പെണ്ണൊരുമ്പെട്ടാല്‍

റോത്തക്കിലേയും അസംഗഢിലേയും പെണ്‍കുട്ടികളുടെ കൈക്കരുത്തും മനക്കരുത്തും ഇന്ത്യയിലെ മറ്റു പെണ്‍കുട്ടികള്‍ക്കുകൂടി ഉണ്ടായിരുന്നങ്കില്‍ എത്ര നന്നായിരുന്നു. ശല്യക്കാരെ അടിച്ചൊതുക്കിയ പെണ്‍കുട്ടികളെക്കുറിച്ചുളള വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇതാണ്. ദിവസവുമുളള കോളേജ്,...

ചുംബിക്കാനറിയാത്തവരുടെ ദുരാചാരങ്ങള്‍

കേരളത്തില്‍ നടന്ന ചുംബനസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ സംവാദം സംഘടിപ്പിക്കുകയും ചുംബനസമരം നടത്തുകയും ചെയ്തതിന്റെ പേരില്‍ വ്യാപകമായ അപവാദപ്രചരണങ്ങള്‍ നേരിടുകയാണ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയും മലയാളിയുമായ ലേഖിക. ഒരു സമരവേദിയിലെ സ്ത്രീയുടെ...

മരണമുഖത്ത് നിന്ന് മോചനമില്ലാതെ

മുപ്പതാണ്ട് മുന്‍പത്തെ ഒരു ഡിസംബര്‍ രാത്രിയില്‍ റയീസാബി ഉറക്കമുണര്‍ന്നത് മരണത്തിന്റെ തണുപ്പിലേക്കാണ്. മരണം നഖമുനകള്‍ നീട്ടിയ ആ രാത്രി റയീസാബിയില്‍ നിന്നു കവര്‍ന്നത് ഭര്‍ത്താവിനേയും കുഞ്ഞിനേയും. യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി വിഷപ്പുക തുപ്പിയ ആ രാത്രിയുടെ ഭീതി ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല...

താളം തെറ്റിയവര്‍

തിരക്കേറിയ മുംബൈ നഗരത്തിലെ വീട്ടില്‍ അന്ന് തനിച്ചായിരുന്നു വിദ്യ. തുടര്‍ച്ചയായുള്ള മുട്ടു കേട്ടാണ് അവള്‍ പൂമുഖ വാതില്‍ തുറന്നത്. സര്‍ക്കാരിനു കീഴിലുളള ആരോഗ്യ പ്രവര്‍ത്തകരാണെന്ന് സ്വയം പരിചയപ്പെടുത്തി വന്ന മൂന്നു പേര്‍ വിദ്യയുടെ വീടിനകത്തേക്കു കയറി. പിന്നെ നടന്നത് സിനിമയില്‍ കണ്ടു പരിചയിച്ച...

കണ്ണാടികള്‍ ഉടയ്ക്കല്ലെ

ഒരാളുടെ അവകാശങ്ങള്‍ക്കു ഭീഷണി നേരിടുന്നതോടെ എല്ലാവരുടേയും അവകാശങ്ങള്‍ ക്ഷയിക്കുന്നു എന്ന് പറഞ്ഞത് ജോണ്‍.എഫ്.കെന്നഡിയാണ്. മനുഷ്യാവകാശ സംരക്ഷണത്തിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിച്ചു കൊണ്ട് മറ്റൊരു മനുഷ്യാവകാശദിനം കൂടി കടന്നു വരുമ്പോള്‍ സെക്കന്റ് സെക്‌സ് എന്ന് മുദ്രകുത്തപ്പെട്ട സ്ത്രീകളുടെ...

ഓര്‍മ്മക്ക് രണ്ടു തികയുമ്പോള്‍

'എന്നെ രക്ഷിക്കാനാകുമോ? ' മരണത്തോടു മല്ലടിച്ചുകൊണ്ടിരുന്ന അവസാന സമയങ്ങളിലും ഡോക്ടര്‍മാരോട് അവള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത് അത് മാത്രമാണ്. ശരീരം നുറുങ്ങുന്ന വേദനയിലും ജീവിക്കാനുളള മോഹം ആ പെണ്‍കുട്ടിയില്‍ അത്രമേല്‍ ദൃഢമായിരുന്നു. അവള്‍ നമുക്കു മുന്നില്‍ ആദ്യമെത്തുന്നത് 2012-ലെ...

ഏയ് ഓട്ടോ

ഓട്ടോക്കാരെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്ന ആദ്യഗാനമിതാണ്. എന്നാല്‍ അനുഭവങ്ങള്‍ ചിലതെങ്കിലും ഇതില്‍ നിന്നും നേരെ വിപരീതവും. മീറ്ററില്‍ കണ്ടതില്‍ കൂടുതല്‍ ചാര്‍ജ്് ഈടാക്കുക, പത്തു മിനിറ്റ് കൊണ്ടെത്തേണ്ട സ്ഥലത്തേക്ക് സ്ഥല പരിചയമില്ലാത്ത യാത്രക്കാരെ ഒന്നു ചുറ്റിക്കറക്കി...

ശുചിമുറിയും സ്ത്രീസുരക്ഷയും

ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുകയാണ് ലോകത്തിന്റെ നെറുകയിലേക്ക്. മെട്രോയും സോളാര്‍ പാടവും ഡബിള്‍ ഡെക്കര്‍ ട്രെയിനുകളും നീളമേറിയ ഓവര്‍ബ്രിഡ്ജുകളും നിര്‍മ്മിച്ച് വിദേശരാജ്യങ്ങളോട് കിടപിടിക്കാനുളള ശ്രമത്തിലാണ് ഇന്ത്യ. ദിനംതോറും മുഖം മിനുക്കിക്കൊണ്ടിരിക്കുന്ന ഈ നഗരക്കാഴ്ചകള്‍ക്കു...

(Page 1 of 46)