MATHRUBHUMI RSS
Loading...

വഴികള്‍ നഷ്ടപ്പെട്ടവര്‍

തൃശ്ശൂരിലെ പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തില്‍ വച്ചാണ് സാന്റോയെ കണ്ടത്. പ്ലസ്ടു വിന് പഠിക്കുമ്പോള്‍ മാങ്ങ പറിക്കാന്‍ കയറിയതാണ് അവന്റെ ജീവിതം മാറ്റിമറിച്ചത്. ഒരു വീഴ്ച. നട്ടെല്ലിന് ക്ഷതം. 12 വര്‍ഷമായി അവന്റെ ജീവിതം ചക്രക്കസേരയിലാണ്. കൈകള്‍ക്കുമുണ്ട് ബലക്കുറവ്. കുറെക്കാലം പാലിയേറ്റീവ് കേന്ദ്രത്തിലെത്തി ഫിസിയോതെറാപ്പി ചെയ്തു. അതോടെ അല്പം മെച്ചമുണ്ടായി. ഇപ്പോള്‍ വീട്ടില്‍ വച്ചു തന്നെ...

നടനപത്മം

ഒരു ചെറുകാറ്റുപോലെയാണ് അവര്‍ നൃത്തവേദിയിലേക്ക് വന്നത്. നടരാജവിഗ്രഹത്തിന് മുന്നില്‍ കൂപ്പുകൈകളോടെ കണ്ണടച്ച് ഏകാഗ്രമായി ഒരു നിമിഷം. പിന്നെ, പതിഞ്ഞ ചുവടുകളില്‍ നൃത്തം തുടങ്ങിയതോടെ തൃശ്ശൂരിലെ റീജ്യണല്‍ തീയറ്റര്‍ ദേവസഭാതലമായി. അവിടെ അരയന്നമായും സിംഹമായും, ലക്ഷ്മിയായും ദുര്‍ഗ്ഗയായും,...

ഈ തിരഞ്ഞെടുപ്പില്‍ പെണ്ണുങ്ങള്‍ക്കും ചിലത് പറയാനുണ്ട്‌

തിരഞ്ഞെടുപ്പോ - അത് ആണുങ്ങള്‍ക്കു വേണ്ടി ആണുങ്ങള്‍ നടത്തുന്ന ഒരു ഏര്‍പ്പാടല്ലേ. വോട്ടെടുപ്പിന്റെ ദിവസം വരിവരിയായി പോവുക. വീട്ടിലെ ആണുങ്ങള്‍ പറയുന്ന ചിഹ്നത്തില്‍ ഒരു കുത്തുകുത്തുക. കഴിഞ്ഞു, പെണ്ണുങ്ങളുടെ റോള്‍. പിന്നെ ഞങ്ങള്‍ പ്രസംഗിക്കുമ്പോഴൊക്കെ പെണ്ണുങ്ങളുടെ സുരക്ഷയെപ്പറ്റി...

ചില്ലുതട്ട് പൊളിയുമോ?

തിരുവനന്തപുരത്തുകാരി സുമയ്ക്ക് കെ.എസ്.ആര്‍.ടി.സിയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം കിട്ടിയെന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി. സുമയുടെ ജീവിതം അത്രയക്ക് കഠിനമായിരുന്നു. വൃക്കരോഗിയായിരുന്ന ഭര്‍ത്താവ് മരിച്ചിട്ട് അധിക കാലമായില്ല. അദ്ദേഹത്തിന്റെ ചികിത്സയക്ക് വേണ്ടി വരുത്തിവച്ച...

നുജൂദില്‍ നിന്ന് കേരളത്തിലേക്ക്

' സഹായിക്കണേ സഹായിക്കണേ എന്നു ഞാന്‍ അലറിക്കരഞ്ഞു. ആരും കേട്ടില്ല. കിതച്ചു കൊണ്ട് ഞാന്‍ ഓടി. ഇടയ്ക്ക് എന്തിലോ കാലു തട്ടി നിന്നു പോയി. അയാളുടെ കൈകള്‍ എന്നെ പിടികൂടി. ബലമായി എന്നെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി പായയിലേക്ക് തള്ളിയിട്ടു. എനിക്ക് തളര്‍ന്നു പോകുന്നതു പോലെ തോന്നി. ഞാന്‍ അമ്മേ, അമ്മായി...

ഉരുളുന്ന കല്ല്

ഉരുളുന്ന കല്ലില്‍ ഒരിക്കലും പായല്‍ പിടിക്കില്ലെന്ന് പഴഞ്ചൊല്ല്. അറിവും അനുഭവവും നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന ജീവിതവും അതുപോലെ തന്നെ. വീണ മജുംദാര്‍ തന്റെ ജീവിതകഥയ്ക്ക് 'ഉരുളുന്ന കല്ല്' എന്ന പേരിട്ടത് എത്ര അന്വര്‍ഥമാണെന്നറിയാന്‍ ആ ജീവിതം അടുത്തറിഞ്ഞാല്‍ മതി. ഇന്ത്യയിലെ വനിതാ പ്രസ്ഥാനങ്ങളുടെ...

പെണ്ണുങ്ങള്‍ പൂരം കണ്ടാലെന്താ

രണ്ടു ദിവസമായി തൃശ്ശൂര്‍ നഗരം പൂരത്തിരക്കിലായിരുന്നു. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പൂരം കാണാനെത്തിയ മനുഷ്യര്‍. അവരില്‍ 80 വയസ്സുള്ള ബ്രിട്ടീഷുകാരി മാര്‍ഗരറ്റ് മുതല്‍ രാജസ്ഥാനില്‍ നിന്നെത്തിയ 18-കാരന്‍ ബബ്‌ലു വരെ. യൂറോപ്പുകാരും അമേരിക്കക്കാരും വടക്കേ ഇന്ത്യക്കാരും കേരളത്തിന്റെ എല്ലാ...

കാണാതെ പോയ മണ്‍കലം

കാണാതെ പോയ മണ്‍കലങ്ങളെപ്പറ്റിയാണ് ഈ എഴുത്ത്. പണ്ടൊക്കെ കേരളത്തിലെ ഏതു മുറുക്കാന്‍ കടയ്ക്കു മുന്നിലും ആദ്യം കണ്ണില്‍പ്പെടുക ഒരു മണ്‍കലമാണ്. ദാഹിച്ചു വലഞ്ഞു വരുന്ന ആര്‍ക്കും കിട്ടും അതില്‍ നിന്ന് നല്ല സ്വാദുള്ള തണുത്ത വെള്ളം. അതിനാരും കാശ് ചോദിച്ചിരുന്നില്ല. ദാഹിക്കുന്നവന് വെള്ളം കൊടുക്കുന്നതിന്...

ഇപ്പണിക്കൊക്കെ എത്ര വരും കൂലി

നമ്മുടെ നാട്ടില്‍ ഒരു വീട്ടമ്മ ആരുടെയൊക്കെ പണികള്‍ ചെയ്യും? # വീട്ടില്‍ നാലാളുണ്ടെങ്കില്‍ നാല്പത് ഇഷ്ടങ്ങള്‍. എല്ലാം ഉണ്ടാക്കാന്‍ അമ്മ തന്നെ വേണം - അപ്പോള്‍ പാചകക്കാരിയെന്ന് വിളിക്കാം # ചെമ്മണ്ണ് പുരണ്ട് നിറം മാറിയ ഷര്‍ട്ടും ട്രൗസറും എത്ര തവണ അമ്മ അലക്കി വെളുപ്പിച്ചിരിക്കുന്നു - അലക്കുകാരി...

ആത്മഹത്യയ്ക്കും കൊലയ്ക്കും ഇടയില്‍

ജില്ലാ ആസ്പത്രിയിലെ കിടക്കയില്‍ പൊള്ളിയടര്‍ന്ന ശരീരവുമായി കിടന്നു ശ്രീക്കുട്ടി പറഞ്ഞു, ' ചേച്ചീ ഇനിയൊരിക്കലും ഞാന്‍ തന്നെത്താനെ മരിക്കാന്‍ ശ്രമിക്കില്ല. അബദ്ധം പറ്റിപ്പോയതാണ്'. വേദനയുടെ കൊടുമുടികള്‍ കയറി ഇറങ്ങുന്ന ശ്രീക്കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് പോലും ഉറപ്പില്ലായിരുന്നു....

(Page 1 of 3)