MATHRUBHUMI RSS
Loading...
അവര്‍ പറയട്ടെ, നമുക്ക് കാതോര്‍ക്കാം

നമുക്കെപ്പോഴും തിരക്കാണ്. കുട്ടികള്‍ക്കുമതെ, സ്‌കൂളും പഠനവും. ഇതിനിടയില്‍ മക്കളോടൊന്ന് സംസാരിക്കാനെവിടെ സമയം. എന്തായാലും നമ്മുടെ തിരക്കിനും കുട്ടിയുടെ ഹോംവര്‍ക്കിനുമിടയില്‍ അവര്‍ക്കൊപ്പം ഒന്നു മിണ്ടിയും പറഞ്ഞുമിരിക്കാന്‍ സമയം കണ്ടെത്തിയേ പറ്റൂ. വളരുമ്പോള്‍ കുട്ടികളുടെ പ്രശ്‌നങ്ങളോരോന്നും...

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ

കുഞ്ഞുങ്ങളെ ശാസിക്കും മുമ്പ് ഒന്നറിയുക. അവര്‍ക്കും ചില കാര്യങ്ങള്‍ നമ്മോട് പറയാനുണ്ട്... ഞാന്‍ ചോദിക്കുന്നതൊക്കെ വാങ്ങിത്തരണ്ട. അങ്ങനെ ചെയ്താല്‍ ഞാന്‍ ജീവിതത്തില്‍ ഒരു നിരാശയും നേരിടാന്‍ ശക്തി നേടില്ല. ഞാന്‍ ചിലപ്പോള്‍ വാശിപിടിക്കും. ചിലപ്പോള്‍ തറയില്‍ കിടന്ന് ഉരുണ്ട് ബഹളം വെക്കും. പക്ഷേ,...

പേടി മാറ്റാന്‍ വഴികള്‍

കളിച്ചുതിമിര്‍ക്കുന്നതിനിടയിലാണ് കുസൃതിക്കുടുക്ക കരഞ്ഞുകൊണ്ട് ഓടിയെത്തുക. അത് കാണുമ്പോള്‍ അമ്മക്കും പേടിയാവും. ചെന്ന് നോക്കുമ്പോഴോ വല്ല പാറ്റയേയോ കൂറയോയോ ഒക്കെ കണ്ടിട്ടാവും കുഞ്ഞിന്റെ കരച്ചില്‍. ചില കുഞ്ഞുങ്ങള്‍ ദിവസം പലവട്ടം ഇങ്ങനെ പേടിച്ച് കരയുന്നവരുണ്ട്. ഈയൊരു സ്വഭാവം തുടരുന്നുണ്ടെങ്കില്‍...

കുഞ്ഞുങ്ങള്‍ക്ക് ആയുര്‍വേദം

മഴക്കാലത്ത് കുഞ്ഞുങ്ങള്‍ക്ക് വരുന്ന രോഗങ്ങള്‍ ചെറുക്കാന്‍ പല വഴികളുണ്ട്... <<ഘ30234ബ193835.ഷുഴ>> കുഞ്ഞുങ്ങള്‍ക്ക് അസുഖം വന്നാല്‍ വള്ളുവനാട്ടിലൊരു ചൊല്ലുണ്ട്, 'ദൈവംപാതി, നായര് പാതി' എന്നാണ് ഇവിടെയുള്ളവര്‍ പറയുക. രോഗങ്ങള്‍ ചാത്തര്‌നായര് വൈദ്യന്മാര്‍ ഭേദമാക്കുന്നു എന്നാണ് നൂറ്റാണ്ടുകളായുള്ള വിശ്വാസം....

നുന്നുവിന്റെ അമ്മ തിരക്കിലാണ്‌

ഈ സുന്ദരിക്കുട്ടിക്ക് എന്തിനും അമ്മ വേണം. പക്ഷേ അമ്മയ്ക്കാണെങ്കിലോ, ഷൂട്ടിങ് തിരക്കുകളും. മകള്‍ക്കൊപ്പമുള്ള ആഹ്ലാദനിമിഷങ്ങളിലാണ് നടി നിത്യാദാസ്... അമ്മയുടെ കണ്ണുവെട്ടിച്ച് നുന്നു കട്ടിലിനടിയില്‍ കയറി ഒളിച്ചു. ഈ കുഞ്ഞുവയര്‍ നിറച്ചിട്ട് വേണം അമ്മയ്ക്ക് ഷൂട്ടിങ്ങിനു പോവാനെന്ന് നുന്നുവുണ്ടോ...

മുത്തശ്ശി മൈ ബെസ്റ്റ് ഫ്രണ്ട്‌

കുഞ്ഞിനൊപ്പം ദിവസം അരമണിക്കൂറെങ്കിലും നിങ്ങള്‍ സംസാരിച്ചിരിക്കാറുണ്ടോ? ഇന്നലെ രാത്രി കിടക്കാന്‍ നേരം കഥ പറഞ്ഞുകൊടുത്തോ? കുഞ്ഞ് പഠിക്കുന്ന സ്‌കൂളിലെ വിശേഷങ്ങള്‍ നിങ്ങള്‍ അറിയാറുണ്ടോ? ഈ ചോദ്യങ്ങളില്‍ രണ്ടെണ്ണത്തിനെങ്കിലും ഉത്തരം 'യെസ്' അല്ലെങ്കില്‍ കുട്ടികള്‍ ആഗ്രഹിക്കുന്ന അച്ഛനമ്മമാരാകാന്‍...

അമ്മയുറങ്ങാത്ത വീട്‌

ആദ്യപ്രസവത്തില്‍ മൂന്ന് കണ്മണികള്‍... ഡോ. റോഷന്‍ ബിജിലിയുടെയും ഡോ.കവിതാ ജോസിന്റെയും ജീവിതത്തില്‍ ആഹ്ലാദം നിറയുകയാണ്... മൂന്ന് കുഞ്ഞുങ്ങളും നല്ല ഉറക്കമായിരുന്നു. പതിനൊന്നു മണിയുടെ പൂച്ചയുറക്കം. ആദ്യമുണര്‍ന്ന അച്ചുക്കുഞ്ഞിനേയുമെടുത്ത് അച്ഛന്‍ വന്നു. ''ഇവന്‍ ഉഷാറാണ്. പാട്ടുവെച്ചാല്‍ ഡാന്‍സൊക്കെയാ.''...

ഓരോ അമ്മയും വായിച്ചറിയാന്‍

ആലുവയ്ക്കടുത്ത് നൊച്ചിമയിലെ 'മീരാലയം' എന്ന ചെറിയവീട്. കുറച്ചുനാള്‍ മുന്‍പുവരെ ഈ വീട് ആഹ്ലാദത്തിന്റെ കളിത്തൊട്ടിലായിരുന്നു. ഗൃഹനാഥന്‍ രാജു, ഭാര്യ ഷിന്റോ, രണ്ടുകുട്ടികള്‍, സ്‌നീറ്റയും സാഗിലും. അവരുടെ കുസൃതികള്‍, കളിതമാശകള്‍... പക്ഷേ... 'മീരാലയ'ത്തിന്റെ പൂമുഖത്തേക്ക് കയറിയപ്പോള്‍ ചുവരില്‍ തൂക്കിയിട്ട...

മാതൃത്വം ശോഭനം

ഈയിടെ ഒരു കുഞ്ഞിനെ ദത്തെടുത്തെങ്കിലും ശോഭന അത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാവുന്നില്ല... സിനിമയിലെ ഉജ്വലങ്ങളായ അഭിനയ മുഹൂര്‍ത്തങ്ങളെയൊക്കെ നിഷ്പ്രഭമാക്കിയ യാഥാര്‍ത്ഥ്യത്തിന്റെ മുഖമായിരുന്നു അന്ന് ഗുരുവായൂരില്‍ കണ്ടത്. 'മണിചിത്രത്താഴി'ലെ ഗംഗയേയും 'മിത്ര് മൈ ഫ്രണ്ടി'ലെ ലക്ഷ്മിയേയും അവതരിപ്പിച്ച്...

ഉണ്ണീ വാവാവോ...

കുഞ്ഞ് നന്നായി ഉറങ്ങാന്‍ ഇതൊക്കെ ശ്രദ്ധിക്കാം... കുഞ്ഞിനെ താരാട്ടു പാടി ഉറക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? കുഞ്ഞുങ്ങളെ ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് സംഗീതം. താരാട്ടു കേള്‍ക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ ഹൃദയമിടിപ്പ് കുറയുന്നതായും അവരില്‍ മാനസികസമ്മര്‍ദം കുറയുന്നതായും...

(Page 2 of 3)