MATHRUBHUMI RSS
Loading...

നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല

അവര്‍ നിങ്ങളിലൂടെയാണ് വന്നതെന്കിലും നിങ്ങളില്‍ നിന്നല്ല വന്നത് നിങ്ങളോടൊപ്പമാണെന്കിലും അവര്‍ നിങ്ങളുടേതല്ല.. നിങ്ങള്‍ അവര്‍ക്ക് സ്‌നേഹം നല്‍കിക്കോളൂ,ചിന്തകള്‍ നല്‍കരുത്... അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്. (ഖലില്‍ ജിബ്രാന്‍ --പ്രവാചകന്‍ ) അവധി ദിവസങ്ങളില്‍ എവിടെപോകുന്നുവെന്ന ചോദ്യത്തിനുത്തരം നല്‍കാനാണ് ഗായത്രി ആ അനാഥാലയത്തില്‍ എന്നെ കൊണ്ടുപോയത്. അവളെ കണ്ടപാടെ അവിടുത്തെ...

ചരിത്രം ഇവരുടേതുമാണ്

ആത്മകഥകളും ജീവചരിത്രങ്ങളും വിജയിച്ചവരുടേതാണ്, മിക്കവാറും. ചരിത്രത്തില്‍ ഇടം പിടിക്കുന്നത് സമൂഹം നിര്‍വ്വചിച്ചിരിക്കുന്ന നിലവാരങ്ങളിലും നിലപാടുകളിലും സങ്കല്‍പ്പങ്ങളിലും ജീവിതത്തെ ചേര്‍ത്തുവെയ്ക്കാന്‍ കഴിയുന്നവരാണ്. എഴുതപ്പെട്ട ചരിത്രം ഒരിക്കലും എല്ലാവരുടേതുമായിരുന്നില്ല; ആകാന്‍...

ജീവിച്ചുകൊണ്ടും ആത്മഹത്യ ചെയ്യാം

ഇനിയും അവരെ മറന്നിട്ടില്ല എന്ന് തിരിച്ചറിയുന്നത് ഒക്‌ടോബറുകളിലാണ്. കൃത്യമായിപ്പറഞ്ഞാല്‍ ഒക്ടോബര്‍ 10-ാം തീയതികളില്‍. പണിയെടുക്കുന്ന വാര്‍ത്താമുറികളില്‍ ആ ദിവസം ''ഇന്ന് ലോകമാനസികാരോഗ്യ ദിനം'' (ണീൃഹറ ങലിമേഹ ഒലമഹവേ ഉമ്യ) എന്നൊരു വാര്‍ത്ത നിശ്ചയമായും ഉണ്ടാവും. ''വോയിസ് ഓവര്‍ '' എന്നോ ''വിഷ്വല്‍...

ചരമക്കുറിപ്പ് , ടെലഗ്രാമിന്‌

ടെലിഗ്രാം അച്ഛന്റെ ഓര്‍മ്മയാണ് . ഒരു കാലത്ത് അച്ഛന്റെ പര്യായവുമായിരുന്നു. അച്ഛനെ വീട്ടിലേക്ക് കൊണ്ടു വന്നിരുന്നതും കൊണ്ടു പോയിരുന്നതും ടെലിഗ്രാമായിരുന്നു. ടെലിഗ്രാമിനൊപ്പമായിരുന്ന കുട്ടിക്കാലം, ടെലിഗ്രാമിന്റെ വരവിനെ ഭയന്ന കൗമാര യൗവ്വനങ്ങള്‍ - ഇക്കഴിഞ്ഞ ജൂലൈ 15-ന് ചരമഗതി പൂണ്ട (ഇന്ത്യയില്‍)...

കേരളം ഹിന്ദി പഠിക്കുന്നു

''റാപ്പിഡെക്‌സ് ഇംഗ്ലീഷ് സ്പീക്കിംഗ് കോഴ്‌സ് പോലെ ഹിന്ദി സ്പീക്കിംഗ് ബുക്കുണ്ടെങ്കില്‍ അതും ഒരു മലയാളം ഹിന്ദി ഡിക്ഷണറിയും വേണം. ഹിന്ദി സംസാരിക്കാന്‍ പഠിപ്പിക്കുന്ന ക്ലാസ്സ് അടുത്ത് എവിടെങ്കിലും ഉള്ളതായി നിനക്കറിയേ്വാ?'' ആവശ്യങ്ങള്‍ അമ്മയുടേതാണ്. ''ഇതൊക്കെ അമ്മയ്‌ക്കെന്തിനാണ്? മലയാളം...

ജലസന്ദേശങ്ങള്‍

ജലസന്ദേശങ്ങള്‍ (മെസേജസ് ഫ്രം വാട്ടര്‍). ജപ്പാന്‍കാരനായ മസാരു ഇമോട്ടയുടെ പുസ്തകത്തിന്റെ പേര് അതാണ്. മനോഹരമായ ഒരു ചിത്രപുസ്തകം. ചിത്രങ്ങളൊക്കെ ജലകണികകളുടേത്. ഇമോട്ടയുടെ ചിത്രങ്ങളിലെ ജലകണികകള്‍ കരയുകയും ചിരിക്കുകയും ദേഷ്യപ്പെടുകയും പരിഭവിക്കുകയും നിരാശപ്പെടുകയും ഒക്കെ ചെയ്യും. ഓരോ വാക്കിനും,...

ചില പുരുഷന്മാര്‍ പറയുന്നത്‌

എന്തും പറയാം എവിടെയും പറയാം എങ്ങനെയും പറയാം ആര്‍ക്കും പറയാം ആരോടും പറയാം ചില പുരുഷന്മാര്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ് സ്ത്രീയെക്കുറിച്ച്, കേട്ട് കേട്ട് ശരിയേത്, തെറ്റേത് എന്ന സന്ദേഹത്തില്‍പ്പെട്ടു പോവുകയും ചെയ്തു പോയിരിക്കുന്നു ഒരുപാട് സ്ത്രീകള്‍. രാജ്യത്ത് നിയമങ്ങളുണ്ട്, നിയമവ്യവസ്ഥയുണ്ട്,...

ആര് രക്ഷിക്കും, ആര് ശിക്ഷിക്കും?

ഒരു സ്ത്രീയും ചോദിച്ചു വാങ്ങിയതല്ല അവളുടെ ശരീരം. xx, xy ക്രോമസോമുകളുടെ വിന്യാസത്തിന്റെ കളിയെന്തെന്ന് ആരോട് ചോദിച്ചറിയേണ്ടൂ എന്ന് അറിയാതെ ജീവിതത്തിന്‌റെ ഏതെങ്കിലും ഘട്ടത്തില്‍ ഓരോ സ്ത്രീയും ചോദിച്ചു പോകുന്നു ഞാനെന്തു കൊണ്ട് ഇങ്ങനെ ആയി.. പ്രപഞ്ചത്തിന്റെ മഹാരഹസ്യം അറിയാനാവാത്തപ്പോഴും...

ബ്ലാക്ക്മാനും ഗര്‍ഭധാരണവും

തിരുവനന്തപുരത്തെ സ്‌കൂള്‍ കുട്ടികള്‍ കുറച്ച് നാളുകളിലായി ഭീതിയിലാണ്, ഉണ്ണാനും ഉറങ്ങാനും ഒക്കെ പേടി. സംസാരം ഒരേ വിഷയം: ''ബ്ലാക്ക് മാന്‍'' അമ്മമാര്‍ ഏറ്റുപിടിച്ച് ഭയക്കുന്നു, അച്ഛന്മാര്‍ ഉള്‍ഭയത്തോടെ ആയുധങ്ങളുമായി ചാടിപ്പുറപ്പെടുന്നു ബ്ലാക്ക് മാനെ പിടിക്കാന്‍. നാട്ടുധീരന്മാര്‍ക്കും മറ്റൊരു...

സമൂഹപാചകം

അമ്മൂമ്മയ്ക്ക് വലിയൊരു ചോറുകലമുണ്ടായിരുന്നു, കുഞ്ഞുന്നാളില്‍ എനിക്കൊപ്പം പൊക്കമായിരുന്നു അതിന്. പത്തറുപതു പേര്‍ക്കുള്ള ചോറ് എന്നും ആ കലത്തിലുണ്ടായിരുന്നു. ഞാന്‍ വളര്‍ന്നു കൊണ്ടിരുന്നു, ചോറുകലമാകട്ടെ ചെറുതായി ചെറുതായിട്ടാണ് വന്നത്. അറുപതോളം പേര്‍ ഒരുമിച്ച് കഴിഞ്ഞിരുന്ന കുടുംബം അഞ്ചോ...

(Page 1 of 2)