MATHRUBHUMI RSS
Loading...
വിക്ടറി അസാരങ്ക



ആദ്യ ഗ്രാന്റ്‌സ്‌ലാം കിരീടത്തിനൊപ്പം ലോക ഒന്നാംനമ്പര്‍ പദവിയും! ഒരുപാട് പേര്‍ക്കൊന്നും കിട്ടാത്ത ഭാഗ്യമാണ് ബലാറസിന്റെ വിക്ടോറിയ അസാരങ്കയ്ക്ക് ലഭിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ റഷ്യയുടെ മറിയ ഷറപ്പോവയെ തകര്‍ത്താണ് അസാരങ്ക ആദ്യ ഗ്രാന്റ്‌സ്‌ലാം കിരീടത്തില്‍ മുത്തമിട്ടത് (6-3, 6-0). ഇതോടെ പുതിയ ലോക റാങ്കിങ്ങില്‍ കരോലിന്‍ വോസ്‌നിയാക്കിയെ പിന്തള്ളി അസാരങ്ക ഒന്നാം സ്ഥാനത്തേക്ക് ഉയരുമെന്ന് ഉറപ്പാവുകയും ചെയ്തു.

ആദ്യ സെറ്റില്‍ 0-2 എന്ന നിലയില്‍ പിന്നിലായ ശേഷമായിരുന്നു അസാരങ്ക കൊടുങ്കാറ്റായത്. പിന്നീട് 13 ഗെയ്മുകളില്‍ 12-ഉം നേടി ബലാറസ് താരം ഷറപ്പോവയെ നിഷ്‌നപ്രഭമാക്കി. ഷറപ്പോവ 30 തവണ അനാവശ്യ പിഴവുകള്‍ വരുത്തിയപ്പോള്‍ അസാരങ്കയ്ക്ക് 12 തവണ മാത്രമേ പിഴച്ചുള്ളൂ.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 2005-ല്‍ ജൂനിയര്‍ ചാമ്പ്യനായിരുന്നു അസാരങ്ക. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മുമ്പ് ഇവാന്‍ ഗുലാങ്ങോങ്ങും ക്രിസ് ഓനിച്ചും മാത്രമാണ് വിജയിച്ചിട്ടുള്ളത്. ഗ്രാന്റ്‌സലാം നേടുന്ന ആദ്യ ബലാറസ് താരമെന്ന ബഹുമതിയും അസാറങ്കയ്ക്ക് സ്വന്തമായി. 1998-ല്‍ നടാഷ സവരേവ ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ കളിച്ചതാണ് ബലാറസ് താരത്തിന്റെ മുമ്പുള്ള മികച്ച നേട്ടം.

അസാരങ്ക വെട്ടിയ വഴി