
ലാസ്‌വെഗാസ്: ഈ വര്‍ഷത്തെ വിശ്വസൗന്ദര്യപ്പട്ടം മെക്‌സിക്കോയില്‍ നിന്നുള്ള സുന്ദരി ജിമേന നവരെത്തെ (22) സ്വന്തമാക്കി. ഇന്ത്യയുള്‍പ്പെടെയുള്ള 82 രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് ജിമേന പിന്തള്ളിയത്.
വിശ്വസുന്ദരിപ്പട്ടം നേടുന്ന രണ്ടാമത്തെ മെക്‌സിക്കോക്കാരിയാണ് ജിമേന. 1991ല്‍ ലുപ്പിറ്റ ജോണ്‍സാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
ജിമേനയ്ക്ക് സമ്മാനമായി ന്യൂയോര്‍ക്കില്‍ ഒരു ആഡംബര ഫ്‌ളാറ്റ്, താമസച്ചെലവ്, ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ ഒരു വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ്, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, പാദുകങ്ങള്‍ എന്നിവയും ഒപ്പം വെളിപ്പെടുത്തിയിട്ടില്ലാത്ത തുകയും ലഭിക്കും.


NEWS LETTER
RSS











