MATHRUBHUMI RSS
Loading...
പി.ടി.ഉഷ ഖേല്‍രത്‌ന പുരസ്‌കാര നിര്‍ണയ സമിതിയുടെ അധ്യക്ഷ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച കായികതാരത്തിനുള്ള ഖേല്‍രത്‌ന പുരസ്‌കാരവും അര്‍ജുന പുരസ്‌കാരവും നിര്‍ണയിക്കാനുള്ള സമിതിയുടെ അധ്യക്ഷയായി ഒളിമ്പ്യന്‍ പി.ടി.ഉഷയെ നിയമിച്ചു. രാജീവ് ഗാന്ധി ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡ്, ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ധ്യാന്‍ചന്ദ് അവാര്‍ഡ്, രാഷ്ട്രീയ ഖേല്‍പുരുഷോത്തം പുരസ്‌കാരം എന്നിവ ഉഷ അധ്യക്ഷയായ 17 അംഗ സമിതി നിശ്ചയിക്കും.

ഏഴര ലക്ഷം രൂപയുടേതാണ് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. അഞ്ചു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും പ്രത്യേക വേഷവും അടങ്ങുന്നതാണ് അര്‍ജുന പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം ആരംഭിച്ച രാഷ്ട്രീയ ഖേല്‍ രത്‌ന പുരസ്‌കാരം നാലു വിഭാഗങ്ങളിലെ പ്രതിഭകള്‍ക്കാണു നല്‍കുന്നത്. കായിക വികസനം, കായിക പരിശീലന കേന്ദ്രങ്ങള്‍ക്കുള്ള പ്രോത്സാഹനം, കായിക താരങ്ങള്‍ക്കു നല്‍കുന്ന പിന്തുണ, കായിക പരിശീലന കേന്ദ്രങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്.