MATHRUBHUMI RSS
Loading...
ജുലാന്‍ ഗോസ്വാമി നമ്പര്‍ വണ്‍

ദുബായ്: വനിതകളുടെ ഐ.സി.സി ബൗളിംഗ് റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജുലാന്‍ ഗോസ്വാമി ഒന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 11 വിക്കറ്റ് വീഴ്ത്തിയതാണ് ഇന്ത്യന്‍ നായികയെ ഐ.സി.സി. റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിച്ചത്.

വനിതാ ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള താരമാണ് ജുലാന്‍. അന്തര്‍ദേശിയ തലത്തില്‍ 104 വിക്കറ്റുകളാണ് 24കാരിയായ ജുലാന്‍ ഗോസ്വാമി വീഴ്ത്തിയിട്ടുള്ളത്.

ബംഗാളിലെ നഡിയയില്‍ 1983 നവംബര്‍ 25ന് ജനിച്ച ജുലാന്‍ ഗോസ്വാമി നിലവില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ്. ബൗളിങിലും ബാറ്റിങ്ങിലും മികവ് കാണിക്കുന്ന ജുലാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇരുപതിന് താഴെ ബൗളിങ് ആവറേജ് ഉള്ള ബൗളറാണ്. 2007ല്‍ ഐ.സി.സി മികച്ച വനിതാ ക്രിക്കറ്ററായി ജുലാനെ തിരഞ്ഞെടുത്തു.