
പാന്റലൂണ്‍സ് ഫെമിന മിസ് ഇന്ത്യ ഈസ്റ്റ് 2010 ആയി ഉന്നതി ദാവ്‌രയെ തിരഞ്ഞെടുത്തു. കൊല്‍ക്കത്തയില്‍ നടന്ന അവസാന റൗണ്ട് മത്സരങ്ങളില്‍ 12 സുന്ദരികളില്‍ നിന്നാണ് ഉന്നതിയെ സൗന്ദര്യറാണിയായി തിരഞ്ഞെടുത്തത്.
രോഹിണി മുഖര്‍ജിയെ ഫസ്റ്റ് റണ്ണറപ്പായും, ഈറം കരീമിനെ സെക്കന്‍ഡ് റണ്ണറപ്പായും തിരഞ്ഞെടുത്തു.
താരങ്ങളായ അര്‍പ്പിത ചാറ്റര്‍ജി, രശ്മി ഘോഷ്, കൊയ്‌ന മിത്ര, ഫാഷന്‍ ഡിസൈനര്‍ അനാമിക ഖന്ന തുടങ്ങിയവര്‍ വിധികര്‍ത്താക്കളായിരുന്നു.
ഫൈനലില്‍ അവസാനറൗണ്ടില്‍ ഇന്‍ഡോ-എത്‌നിക് കളക്ഷനുകളാണ് സുന്ദരികള്‍ അണിഞ്ഞത്. പാന്റലൂണ്‍സിന്റെ വെസ്റ്റേണ്‍ ഫ്യൂഷന്‍ വെയറുകളണിഞ്ഞാണ് ആദ്യം മത്സരാര്‍ഥികള്‍ സ്റ്റേജിലെത്തിയത്. തുടര്‍ന്ന് അഗ്‌നിമിത്ര പോള്‍ ഡിസൈന്‍ ചെയ്ത ഗൗണുകളും, ലതാ അന്വേഷ ഹര്‍ലല്‍ക എന്നിവരുടെ ഡിസൈനര്‍ വസ്ത്രങ്ങളുമായി സുന്ദരികളെത്തി. മൊനാമി ഘോഷ്, സുബാശ്രീ ഗാംഗുലി, കോയല്‍ മാലിക്, ദേവ് എന്നിവരുടെ തകര്‍പ്പന്‍ നൃത്തവും ചടങ്ങിന് തിളക്കമേറി.

NEWS LETTER
RSS











