ന്യൂഡല്‍ഹി: ഫാഷന്‍ എന്ന ഹിന്ദിചിത്രത്തിലെ അഭിനയത്തിന് പ്രിയങ്ക ചോപ്രയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം. ഈ ചിത്രത്തിലെ മോഡലിനെ അവിസ്മരണീയമാക്കിയതിനാണ് പ്രിയങ്കയ്ക്ക് പുരസ്‌കാരം.അശോക് ചോപ്രയുടെയും, മധു അഖൌരിയുടെയും മകളായി 1982ല്‍ ജാര്‍ഖണ്ടിലെ ജംഷഡ്പൂരില്‍ ജനിച്ച പ്രിയങ്കയ്ക്ക് സിദ്ധാര്‍ത്ഥ് എന്ന പേരില്‍ ഒരു സഹോദരനുണ്ട്. ഉത്തര്‍പ്രദേശിലെ ബരേലിയിലുള്ള സെന്റ് മരിയ ഗോരെട്ടിയിലും, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലുള്ള ന്യൂട്ടണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലും, നോര്‍ത്ത് ഡെല്‍റ്റയിലുള്ള നോര്‍ത്ത് ഡെല്‍റ്റ സീനിയര്‍ സെകന്‍ഡറി സ്‌കൂളിലുമായി വിദ്യഭ്യാസം നേടിയ പ്രിയങ്ക ചോപ്രയുടെ വിളിപ്പേര് മിമി എന്നാണ്.
പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രം അനില്‍ ശര്‍മ്മ സംവിധാനം ചെയത 'ദി ഹീറോ:ലവ് സ്‌റ്റോറി ഓഫ എ സ്‌പൈ' (2003) ആണ്. ഇതേ വര്‍ഷത്തില്‍ തന്നെ പുറത്തിറങ്ങിയ 'അന്താസ്' എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം. ഈ സിനിമയില്‍ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുകയുണ്ടായി. 'ഐതരാസ്'(2004), 'മുജ്‌സെ ശാദി കരോഗെ' (2004), 'ക്രിഷ്' (2006), 'ഡോണ്‍ ദി ചേസ് ബിഗെന്‍സ് എഗൈന്‍' (2006) എന്നീ ചിത്രങ്ങള്‍ പ്രിയങ്ക ചോപ്രയുടെ വിജയചിത്രങ്ങളില്‍ ചിലതാണ്.
രണ്ടായിരത്തില്‍ മിസ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ഇതേ വര്‍ഷം തന്നെ ലോകസുന്ദരി പട്ടവും നേടി.ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് പ്രിയങ്ക ചോപ്ര.

NEWS LETTER
RSS











