MATHRUBHUMI RSS
Loading...
കയീന്‍ അല്‍ഡോറിനോ ലോകസുന്ദരി

ജൊഹാനസ്ബര്‍ഗ്: മിസ് ജിബ്രാള്‍ട്ടര്‍ കയീന്‍ അല്‍ഡോറിനോ ലോക സുന്ദരിപ്പട്ടം നേടി. 111 പേരെ പിന്തള്ളിയാണ് കയീന്‍ മിസ് വേള്‍ഡ് പദവി നേടിയത്. മെക്‌സിക്കോയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇതാദ്യമായാണ് ജിബ്രാള്‍ട്ടറില്‍ നിന്നുള്ള ഒരാള്‍ ലോകസുന്ദരിയാകുന്നത്.

1986 ജൂലായ് എട്ടിന് ജനിച്ച കയീന്‍ അല്‍ഡോറിനോ ജിബ്രാള്‍ട്ടറിലെ സെന്റ് ബെര്‍ണാര്‍ഡ്‌സ് ആസ്​പത്രിയില്‍ ഹ്യൂമന്‍ റിസോഴ്‌സസ് ക്ലര്‍ക്ക് ആയി ജോലി ചെയ്യുകയാണ്. അഞ്ചടി എട്ടര ഇഞ്ച് ഉയരമുള്ള കയീനിന് ഇംഗ്ലീഷ്, സ്​പാനിഷ് ഭാഷകള്‍ അറിയാം. നെറ്റ് ബോള്‍ കളിക്കുന്നതും ജിമ്മില്‍ വ്യായാമം ചെയ്യുന്നതുമാണ് പ്രധാന ഹോബികള്‍. 14 വയസ്സ് മുതല്‍ നൃത്തം അവതരിപ്പിക്കുന്ന കയീന്‍ അല്‍ഡോറിനോ ജിബ്രാള്‍ട്ടര്‍ നാഷണല്‍ ഡാന്‍സ് ടീമില്‍ അംഗമാണ്.

More Photos