MATHRUBHUMI RSS
Loading...
സിനിമയുടെ മിത്രം

മലയാളിയായിട്ടും തമിഴകത്തു നിന്നായിരുന്നു മിത്രയുടെ തുടക്കം. രണ്ട് തമിഴ് ചിത്രങ്ങളിലെ നായികാ വേഷമടക്കം മൂന്ന് തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച മിത്ര കുര്യന്‍ എന്ന ഈ പെരുമ്പാവൂര്‍കാരി മലയാളത്തില്‍ നായികയായി വേഷമിട്ട 'ഗുലുമാല്‍' എന്ന ചിത്രം ഹിറ്റായതിന്റെ സന്തോഷത്തിലാണിപ്പോള്‍. വി.കെ.പ്രകാശ് ആണ് 'ഗുലുമാലി'ന്റെ സംവിധായകന്‍. ഗുലുമാലില്‍ കുഞ്ചാക്കോ ബോബന്റെ ജോഡിയായ സേറ മാത്യു എന്ന കഥാപാത്രത്തെയാണ് മിത്ര അവതരിപ്പിച്ചത്.

സിദ്ദിഖ് സംവിധാനം ചെയ്ത തമിഴ് ചിത്രം ' സാധു മിരണ്ടാല്‍' ആണ് മിത്രയുടെ ആദ്യ ചിത്രം. ആര്‍. പവന്‍ സംവിധാനം ചെയ്ത 'സൂര്യന്‍ സട്ട കല്ലൂരി' യിലെ നായിക മിത്രയാണ്. ശിവശക്തി പാണ്ഡ്യന്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ നിയമ വിദ്യാര്‍ഥിനിയുടെ വേഷമാണ് മിത്രയ്ക്ക്.

സംവിധായകന്‍ സരണിന്റെ അസോസിയേറ്റായിരുന്ന ബാബു കെ. വിശ്വനാഥ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'കന്ദ' യിലെ നായികയും മിത്രയാണ്. കരണ്‍ ആണ് നായകന്‍. സംവിധായകന്‍ സിദ്ദിഖിന്റെ മലയാള ചിത്രം 'ബോഡിഗാര്‍ഡി' ല്‍ സഹനടിയായും മിത്ര വേഷമിട്ടിട്ടുണ്ട്.

ബി.ബി.എ. വിദ്യാര്‍ഥിനിയാണ് മിത്ര.