
മുംബൈ: ടാറ്റ ഓപ്പണ്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ചാലഞ്ച് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മലയാളി താരം പി.സി.തുളസിക്ക് കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്‍ഡൊനീഷ്യയുടെ ഫെബി ആന്ഗുണിയെ 21-15, 21-13നാണ് തുളസി തോല്പിച്ചത്.
പാലക്കാട് സ്വദേശികളായ ടി.വി.പ്രശാന്തന്റെയും പി.സി.ചന്ദ്രികയുടെയും മകളായ തുളസി ഏഴാം വയസ് മുതലാണ് ഷട്ടില്‍ ബാഡ്മിന്റണ്‍ കളിച്ചുതുടങ്ങുന്നത്.
പുണെയില്‍ നടന്ന യൂത്ത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുളസി സ്വര്‍ണം നേടി അന്താരാഷ്ട്രശ്രദ്ധ നേടിയിരുന്നു.
2004ല്‍ പഞ്ചാബില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ അണ്ടര്‍ 13 വിഭാഗത്തില്‍ സിംഗിള്‍സിലും ഡബിള്‍സിലും മെഡല്‍. 2006ല്‍ അണ്ടര്‍ 16 വിഭാഗത്തില്‍ നാഷനല്‍ സിംഗിള്‍സ് ചാംപ്യന്‍, ചൈനയില്‍ നടന്ന സബ്ജൂനിയര് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം എന്നിവയും തുളസസിയുടെ മികച്ച നേട്ടങ്ങളാണ്.
ജര്‍മനിയിലും നെതര്‍ലന്റ്സിലും നടന്ന ഓപ്പണ്‍ ടൂര്‍ണമെന്റുകളില്‍ സിംഗിള്‍സിലും ഡബിള്‍സിലും പ്രീക്വാര്ട്ടറിലെത്തിയിട്ടുള്ള തുളസി, പുണെയില്‍ ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടി. 2009ല്‍ ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ ഫൈനലിലെത്തിയ ആദ്യ മലയാളി വനിതയായിരുന്നു തുളസി.

NEWS LETTER
RSS











