
പ്രമുഖ ഇംഗ്ലീഷ് വാര്‍ത്താചാനലായ സി.എന്‍.എന്‍-ഐ.ബി.എന്‍ന്റെ ഈ വര്‍ഷത്തെ സിറ്റിസണ്‍ ജേര്‍ണലിസം ദേശീയ വീഡിയോ അവാര്‍ഡ് മലയാളിയായ വിനയാ രാഘവന് ലഭിച്ചു. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ വേദനക്കാഴ്ചകള്‍ പകര്‍ത്തിയ ലഘുചിത്രത്തിനാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം വിദ്യാബാലന്‍ പുരസ്‌കാരം സമ്മാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേര്‍ സിറ്റിസണ്‍ ജേണലിസ്റ്റ് അവാര്‍ഡിന് തിരഞ്ഞെടുക്കുകയുണ്ടായി. കേരളത്തില്‍ നിന്ന് വിനയ രാഘവന്‍ മാത്രമായിരുന്നു ആ പട്ടികയിലുണ്ടായിരുന്നത്.
കണ്ണൂര്‍ സ്വദേശിനിയും കമ്പ്യൂട്ടര്‍ എന്‍ജിനീയറുമായ വിനയ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ ഫ്രീലാന്‍സ് ജേര്‍ണലിസം വിദ്യാര്‍ഥിനിയാണ്.

NEWS LETTER
RSS











