MATHRUBHUMI RSS
Loading...
കെ.പി.എ.സി ലളിതയ്ക്ക് ബഹദൂര്‍ പുരസ്‌കാരം

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ ബഹദൂര്‍ സ്മാരക ട്രസ്റ്റ് നല്കുന്ന 2011 ലെ ബഹദൂര്‍ പുരസ്‌കാരം കെ.പി.എ.സി ലളിതയ്ക്ക് നല്‍കുമെന്ന് സെക്രട്ടറി കമല്‍ അറിയിച്ചു. മലയാള ചലച്ചിത്രവേദിയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണിത്. മുന്‍ വര്‍ഷങ്ങളില്‍ തിലകന്‍ മുതല്‍ സുകുമാരി വരെ ഒമ്പതു പേര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

മെയ് 24 ന് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ മൈതാനത്ത് പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് പ്രസിഡന്‍റ് ഡോ.പി.എ. മുഹമ്മദ് സഈദ് അറിയിച്ചു.