MATHRUBHUMI RSS
Loading...
ഗോദയില്‍ പൂജയ്ക്ക് വെള്ളിത്തിളക്കം


സിംഗപ്പൂര്‍: ഹരിയാണയില്‍ നിന്നുള്ള പ്ലസ് ടു വിദ്യാര്‍ഥിനി പൂജ ദന്ത രാജ്യത്തിന് അഭിമാനമായി. സിംഗപ്പൂരില്‍ നടക്കുന്ന പെണ്‍കുട്ടികളുടെ 60 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ പൂജ വെള്ളിമെഡല്‍ നേടി. ആദ്യ മൂന്നുറൗണ്ടുകളിലും അനായാസം വിജയം കണ്ട് ഫൈനലിലേക്ക് മുന്നേറിയ പൂജയ്ക്ക് ഫൈനലില്‍ പക്ഷേ, ഫോം നിലനിര്‍ത്താനായില്ല. മംഗാളിയയുടെ ബാറ്റ്‌സെറ്റ്‌സെഗ് ബറ്റസോറിഗിനോട് 3-1ന് പരാജയപ്പെട്ടാണ് പൂജയ്ക്ക് സ്വര്‍ണം നഷ്ടമായത്.

നാല് മത്സരങ്ങളിലാണ് പൂജയ്ക്ക് മത്സരിക്കേണ്ടിവന്നത്. ആദ്യറൗണ്ടില്‍ അമേരിക്കയുടെ ജെന്നറോസ് ബുര്‍ക്കെര്‍ട്ടിനെ 3-0ന് തോല്പിച്ച പൂജ രണ്ടാം റൗണ്ടില്‍ ആതിഥേയരുടെ എന നടാഷ പുത്തേരിയെ 4-0ന് മലര്‍ത്തിയടിച്ചു. നിര്‍ണായകമായ മൂന്നാം റൗണ്ടില്‍ ബള്‍ഗേറിയയുടെ ഷാനന്‍ അഹമ്മദിനെ 3-0ന് തോല്പിച്ചതോടെ പൂജ മെഡല്‍ ഉറപ്പിച്ചു.