MATHRUBHUMI RSS
Loading...
ഇന്ദു തമ്പി മിസ് കേരള


കൊച്ചി: മലയാളിച്ചന്തത്തെ ചിരിയിലും മൊഴിയിലും നിറച്ച തിരുവനന്തപുരത്തുകാരി ഇന്ദു തമ്പിക്ക് കേരളത്തിന്റെ സുന്ദരിപ്പട്ടം.

ലെ മെറിഡിയനിലെ മോഹനരാവില്‍ 22 സുന്ദരിമാരെ പിന്തള്ളിയാണ് ഇന്ദു മലയാളത്തിന്റെ ലാവണ്യമായത്. തിരുവനന്തപുരം കുറവന്‍കോണം സ്വദേശിയായ ഈ 21 കാരി ഇംഗഌഷ് എം.എ. വിദ്യാര്‍ത്ഥിനിയാണ്. ബിസിനസ്സുകരാനായ സുരേഷ് തമ്പിയുടെയും ജയശ്രീ തമ്പിയുടെയും മകള്‍.

പട്ടിണിയുടെയും പീഡനങ്ങളുടേയും വേദനയുടെയും ലോകം ചുറ്റും നിറയുമ്പോഴും ജീവിതമേ നീ എത്ര സുന്ദരിയാണ് എന്ന് പറയുവാന്‍ പ്രേരിപ്പിക്കുന്നതെന്തെന്നായിരുന്നു അവസാന റൗണ്ടിലെത്തിയ അഞ്ചുപേരോടുമുള്ള ചോദ്യം. സ്‌നേഹവും സഹാനുഭൂതിയും പ്രതീക്ഷയുമാണെന്നായിരുന്നു ഇന്ദുവിന്റെ ഉത്തരം. കഴിഞ്ഞവര്‍ഷത്തെ മിസ് കേരളയായ അര്‍ച്ചനാ നായരാണ് ഇന്ദുവിനെ കിരീടമണിയിച്ചത്.