MATHRUBHUMI RSS
Loading...
പ്രീത ബന്‍സാല്‍ യു.എസ് ഭരണപരിഷ്‌കരണ സമിതി ഉപാധ്യക്ഷ

വാഷിങ്ടണ്‍: അമേരിക്കയിലെ ഭരണപരിഷ്‌കരണ സമിതികളിലൊന്നിന്റെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജയായ പ്രീത.ഡി.ബന്‍സാലിനെ പ്രസിഡന്‍റ് ബരാക് ഒബാമ നാമനിര്‍ദേശം ചെയ്തു. സര്‍ക്കാറിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്തം രൂപവത്കരിക്കുന്നതിനുള്ള സമിതിയാണിത്.

ഓഫീസ് ഓഫ് മാനേജ്‌മെന്‍റ് ആന്‍ഡ് ബജറ്റിന്റെ ഉന്നത നയഉപദേശകയും ജനറല്‍കൗണ്‍സലുമാണ് പ്രീത ഇപ്പോള്‍. പ്രീതയെക്കൂടാതെ മറ്റ് ഒമ്പത് ഉദ്യോഗസ്ഥരെയും ഭരണനിര്‍വഹണസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

ന്യൂയോര്‍ക്ക് സംസ്ഥാനത്തെ സോളിസിറ്റര്‍ ജനറല്‍, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ്. കമ്മീഷന്റെ കമ്മീഷണര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ബന്‍സാല്‍ വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറുമാണ്.