മല്ലിയില തണ്ടില്‍ നിന്ന് മാറ്റിയശേഷം പേപ്പറില്‍ പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വെക്കുക. പത്തു ദിവസത്തോളം കേടാവാതിരിക്കും.
നനഞ്ഞ കൈകൊണ്ട് മാവ് എടുക്കരുത്. ഉണങ്ങിയ തവിയോ കരണ്ടിയോ ഉപയോഗിച്ച് ആവശ്യത്തിന് മാവ് എടുത്താല്‍ മതി. പൂപ്പല്‍ വരില്ല.
ഞെട്ട് നീക്കം ചെയ്ത പച്ചമുളക് കാറ്റ് കടക്കാത്ത പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷിച്ചാല്‍ രണ്ടാഴ്ചയോളം കേടുകൂടാതിരിക്കും.
പയറുവര്‍ഗങ്ങള്‍ അധികം വാങ്ങി സൂക്ഷിക്കേണ്ടിവരുമ്പോള്‍ അല്പം നല്ലെണ്ണയൊഴിച്ച് ഇളക്കിവെക്കുക.
മുളകുപൊടി പഴകി പൂപ്പല്‍ വരാതിരിക്കാന്‍ അല്പം കല്ലുപ്പ് വിതറി സൂക്ഷിച്ചാല്‍ മതി.
അരിയില്‍ കീടങ്ങള്‍ വരാതിരിക്കാന്‍ ഒരു സ്പൂണ്‍ ഉപ്പ് ചേര്‍ത്ത് ഇളക്കി വെച്ചാല്‍ മതി.
കറിവേപ്പില വൃത്തിയാക്കിയശേഷം ഉണക്കിസൂക്ഷിക്കുക. ഉപയോഗിക്കുന്നതിന് മുമ്പ് കുറച്ചുസമയം വെള്ളത്തിലിട്ടുവെച്ചാല്‍ അവ പുതിയപോലെയാകും.
പച്ചക്കറികള്‍ കൂടുതല്‍ വാങ്ങുകയാണെങ്കില്‍ ഇഞ്ചി, നാരങ്ങ, പച്ചമുളക് ഇവ പ്രത്യേകം പോളിത്തീന്‍ കവറുകളിലാക്കി സൂക്ഷിക്കുക. കവര്‍ വായു കടക്കാത്തവിധം കെട്ടണം.
പച്ചനിറമുള്ള ഇലക്കറികള്‍ ഈര്‍പ്പം മാറിയശേഷം പോളിത്തീന്‍ കവറുകളിലാക്കി കാറ്റുകടക്കാതെ വെച്ചാല്‍ കേടാവില്ല.
ഉള്ളിയും ഉരുളക്കിഴങ്ങും ഒരു പാത്രത്തില്‍ സൂക്ഷിക്കരുത്. വെവ്വേറെ സൂക്ഷിച്ചില്ലെങ്കില്‍ ഉരുളക്കിഴങ്ങ് എളുപ്പം കേടാവും.
മാങ്ങ, നാരങ്ങ, നെല്ലിക്ക തുടങ്ങിയവയുടെ അച്ചാറുകളില്‍ അല്പം കടുകെണ്ണ ഒഴിച്ചുവച്ചിരുന്നാല്‍ പൂപ്പല്‍ വരാതിരിക്കും.

NEWS LETTER
RSS