ജെക്കാര്‍ഡ്, നെറ്റ്, സാറ്റിന്‍ എന്നിവയില്‍ മനോഹരമായ ഒരു ഗൗണ്‍
ആവശ്യമുള്ള തുണി

മെറൂണ്‍ കലര്‍ന്ന ജെക്കാര്‍ഡ്
തുണി - ഒന്നര മീറ്റര്‍
മെറൂണ്‍ നെറ്റ് - ഏഴ് മീറ്റര്‍
മെറൂണ്‍ സാറ്റിന്‍ - രണ്ട് മീറ്റര്‍
മെറൂണ്‍ ലൈനിങ് തുണി - രണ്ട് മീറ്റര്‍
തുണി - ഒന്നര മീറ്റര്‍
മെറൂണ്‍ നെറ്റ് - ഏഴ് മീറ്റര്‍
മെറൂണ്‍ സാറ്റിന്‍ - രണ്ട് മീറ്റര്‍
മെറൂണ്‍ ലൈനിങ് തുണി - രണ്ട് മീറ്റര്‍
എടുക്കേണ്ട അളവുകള്‍
തോള്‍ മുതല്‍ കാല്‍പാദം വരെയുള്ള നീളം, തോള്‍ വീതി, നെഞ്ചളവ്, അരവണ്ണം, കൈക്കുഴി, കൈ ഇറക്കം, കഴുത്ത് ഇറക്കം, തോള്‍ മുതല്‍ മുട്ടുവരെയുള്ള നീളം, തോള്‍ മുതല്‍ അരവരെയുള്ള നീളം.
തയ്ക്കുന്ന വിധം
പ്രിന്റ് തുണി അളവുകള്‍ രേഖപ്പെടുത്തി മുത്തുകള്‍ തുന്നിപ്പിടിപ്പിച്ചതിനുശേഷം മുറിച്ചെടുക്കണം. പുറകുവശത്ത് സിബ്ബ് പിടിപ്പിക്കാന്‍ തക്കവണ്ണം വെട്ടുക. രണ്ട് പീസുകളും രണ്ടു വശത്തായി യോജിപ്പിക്കുക. കൈക്കുഴ തുന്നി അഞ്ച് ഇഞ്ചില്‍ തോള്‍ ഭാഗത്ത് യോജിപ്പിച്ചതിനുശേഷം നെറ്റ് ചുരുക്ക് വലിച്ച് പിടിപ്പിക്കുക. അതിനോട് കൈയുടെ ഫുള്‍ നീളത്തില്‍ നെറ്റ് മാത്രം യോജിപ്പിക്കുക.
സ്‌കര്‍ട്ട്
പിന്നീട് സ്‌കര്‍ട്ടിന് നെറ്റ് ക്രോസില്‍ മടക്കി നീളം കണക്കാക്കി ആറ് സെറ്റ് വീതം വെട്ടുക. പ്രിന്റ് തുണി യോജിപ്പിച്ച് മുകള്‍ഭാഗം ബോഡിയില്‍ യോജിപ്പിക്കുക. അതിനുശേഷം താഴ്ഭാഗം പ്ലാസ്റ്റിക് നൂല്‍ ഇട്ട് ഇന്റര്‍ലോക്ക് ചെയ്യുക.

NEWS LETTER
RSS











