ഏറ്റവും പുതിയ ഡിസൈനുകളിലുള്ള മൂന്ന് പാര്‍ട്ടിവെയര്‍ സാരികള്‍...
നെറ്റ് സാരി

പാര്‍ട്ടി വെയറുകളില്‍ ലൈറ്റ് വെയിറ്റ് സാരികളാണ് ഇപ്പോള്‍ ട്രെന്‍ഡ്. അധികം വര്‍ക്ക് ഉള്ളവയ്ക്ക് ഇപ്പോഴധികം പ്രിയമില്ല. ഈ പ്യൂവര്‍ നെറ്റ് സാരിക്ക് അഴക് നല്‍കുന്നത് ബോര്‍ഡറിലുള്ള മറൂണ്‍-ബ്ലാക് കോമ്പിനേഷനാണ്. ബോര്‍ഡറില്‍ മറൂണ്‍ എംബ്രോയിഡറിയും കറുപ്പ് സീക്വന്‍സ് വര്‍ക്കും ഷിഫോണ്‍ ഫ്രില്ലുകളും ഉണ്ട്.
ലാച്ചാ സാരി
കല്യാണത്തലേന്ന് അണിയാന്‍ പറ്റിയ വേഷമാണ് ലാച്ചാസാരി. കണ്ടാല്‍ സാരി ഉടുത്തത് പോലെതന്നെ. പക്ഷേ പൂര്‍ണ്ണമായും സാരിയല്ല. സ്‌കര്‍ട്ടും ബ്ലൗസും മുന്താണിയുമാണ് ലാച്ച സാരിയുടെ പ്രത്യേകത. സ്‌കര്‍ട്ടില്‍ മുന്‍വശത്ത് ചെറുതായി പ്ലീറ്റ്‌സും ഉണ്ട്. ഈ ലാച്ചാസാരിയില്‍ നിറയെ ബ്രൊക്കേഡ് ആണ്. ഫിഷ്‌കട്ട് ഡിസൈനിലാണ് സ്‌കര്‍ട്ട്. ദുപ്പട്ട സാധാരണ സാരിയുടെ മുന്താണി പോലെ പ്ലീറ്റ്‌സിട്ട് പിന്നിലേക്കിടാം. അല്ലെങ്കില്‍ ഗുജറാത്തി സ്റ്റൈലില്‍ ഫ്രണ്ടിലേക്ക്. ഇനിയിപ്പോള്‍ ലാച്ചയായിത്തന്നെ സൈഡ് ദുപ്പട്ടയിട്ടും ഒരുങ്ങാം.
ടൈ ആന്റ് ഡൈ പ്രിന്റഡ് സാരി
ഡിസൈനര്‍ സാരികള്‍ അണിയുമ്പോള്‍ ആക്‌സസറിയായിട്ട് ഒരു വലിയ ജോഡി കമ്മലുകള്‍ മാത്രം മതി . അത്ര വേറിട്ട ലുക്ക് ആണ് ഇവയ്ക്ക്. ഷിഫോണില്‍ ടൈ ആന്‍ഡ് ഡൈ പ്രിന്റുകളുള്ള സാരിയാണിത്. പ്രിന്റിന് ചുറ്റും സീക്വന്‍സ് വര്‍ക്കുകള്‍ നല്‍കിയിരിക്കുന്നു.

NEWS LETTER
RSS











