ജീന്‍സിനൊപ്പം കിമോണ സ്‌ലീവ് ടോപ്പ്. പുതുമയുള്ള ഹാഫ് സ്‌കര്‍ട്ട്. ഇനി ഒന്നുകൂടി മോഡേണാവാന്‍ ടോഡ്‌സ് ഷൂവും...
ചിറകുകള്‍ പോലെ വിടര്‍ന്നുനില്‍ക്കുന്ന സ്ലീവാണ് കിമോണാ സ്ലീവ്. കിമോണ സ്ലീവ് ഉള്ള ടോപ്പുകള്‍ പുതിയ ട്രെന്‍ഡ് ആണ്. ജീന്‍സ്, പാന്റ്, സ്‌കര്‍ട്ട് എന്നിവയ്‌ക്കൊപ്പം ഇവ ചേരും. സ്ലീവ് പൊതുവെ കൈമുട്ടോളം നീളമുള്ളവയും റിസ്റ്റ്‌വരെ ഇറങ്ങിനില്‍ക്കുന്നവയും ഉണ്ട്. ഫ്രീസൈസ് ആയി ലഭിക്കുന്ന കിമോണ സ്ലീവ് ടോപ്പുകള്‍ ഫ്രഞ്ച് ക്രെയിപ്പ് പോലുള്ള അയവുള്ള തുണികളിലാണ് നന്നാവുക. ഫ്രഞ്ച് ക്രെയിപ്പിന് പട്ടിന്റെ ഭംഗിയും മിനുസവും ഉണ്ട്. എത്ര പ്രാവശ്യം വേണമെങ്കിലും കഴുകി ഉപയോഗിക്കാം. പട്ടിനെപ്പോലെയാണെങ്കിലും ബലം കൂടിയ തുണിയാണിത്. ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ മെറ്റീരിയല്‍ ആണ്. പലനിറങ്ങളില്‍ വിപണിയില്‍ കിട്ടുന്നുണ്ട്.ടോപ്പിന്റെ നെക്ക്‌ലൈന്‍ ബോട്ട് നെക്ക്‌ലൈന്‍, ഡ്രോസ്ടിങ് കൗള്‍, കീഹോള്‍ ഹാര്‍ട്ടര്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചാണ് വരുന്നത്. പൊക്കം കുറഞ്ഞ പ്രകൃതക്കാര്‍ക്ക് അനുയോജ്യം കീഹോള്‍ നെക്ക്‌ലൈന്‍ ആണ്. പൊക്കം ഉള്ളവര്‍ക്ക് ബോട്ട് നെക്ക് ലൈന്‍ നന്നാവും.
ഫ്‌ളെയേര്‍ഡ് സ്‌കര്‍ട്ട്
താഴെ ഭാഗത്ത് മടങ്ങിയിരിക്കുന്നതുകൊണ്ടാണ് ഫ്‌ളെയേര്‍ഡ് സ്‌കര്‍ട്ടിന് ആ പേര് വന്നത്. ഫ്‌ളെയേര്‍ഡ് സ്‌കര്‍ട്ടിന്റെ രൂപത്തില്‍ വന്ന ചെറിയ ചില മാറ്റങ്ങള്‍ നോക്കാം. ജീന്‍സിന്റെ കട്ടിത്തുണിയിലുള്ള ഹാഫ് സ്‌കര്‍ട്ടാണ് പുതിയ ട്രെന്‍ഡ്. പാവാടയില്‍ സര്‍ദോസി വര്‍ക്ക് ഉപയോഗിച്ച് മുന്‍ വശത്ത് താഴേക്കായി ഡിസൈന്‍ വരുന്നു. സര്‍ദോസി വര്‍ക്കുള്ള മെറ്റീരിയല്‍ ആണ് ഇതിനു ഉപയോഗിക്കുന്നത്. ടീനേജ്കാര്‍ക്കാണ് ഈ സ്‌കര്‍ട്ട് ഇണങ്ങുക.
ടോഡ്‌സ് ഷൂ
ടോഡ്‌സ് ഷൂ പല നിറങ്ങളില്‍ ഇറങ്ങുന്നു. ഇരുണ്ടതും ഇളം നിറങ്ങളിലുമായി എല്ലാ ഷെയ്ഡുകളിലും ലഭിക്കുന്നു. മഴ മാറിയ കാലാവസ്ഥയിലാണ് ഈ ഷൂ അനുയോജ്യം. നല്ല മോഡേണ്‍ ലുക് ഉള്ള ഷൂ ആണിത്. മിഡി, ഫ്രോക്ക്, ഹാഫ് സ്‌കര്‍ട്ട് എന്നിവയ്‌ക്കൊപ്പം നന്നായി ചേരും. കണ്ടാല്‍ ഹാഫ് ഷൂവിനേക്കാളും ചെറിയ ഷൂവാണ്. തുകലില്‍ നിര്‍മിച്ച ഷൂവില്‍ ആകര്‍ഷണീയമായ പ്രിന്റുകളും ഡിസൈനുകളുമുണ്ട്.

NEWS LETTER
RSS











