MATHRUBHUMI RSS
Loading...
തുളയ്ക്കുന്ന ഫാഷന്‍

പെണ്‍കുട്ടികള്‍ കാതും മൂക്കുമൊക്കെ കുത്തിക്കണ്ടിട്ടുണ്ട്. ഇപ്പോള്‍ അവര്‍ പുരികവും പൊക്കിളും ചുണ്ടും നാവുമൊക്കെയാണ് തുളയ്കുന്നത്. അവര്‍ മാത്രമല്ല ആണ്‍കുട്ടികളും ഇങ്ങനെയൊക്കെത്തന്നെ. ഇതാണ് ബോഡി പിയേഴ്‌സിങ് ഫാഷന്‍. അതായത് ശരീരം തുളച്ചുള്ള ഫാഷന്‍. അടുത്തിടെയായി ഇത് യുവതീയുവാക്കള്‍ക്കിടയില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.

കമ്മലും മൂക്കുത്തിയും പോലെ മറ്റവയവങ്ങള്‍ തുളച്ചിടാനും തരാതരം ആഭരണങ്ങളുണ്ട്. സ്വര്‍ണത്തിലും വെള്ളിയിലും ടൈറ്റാനിയത്തിലും ഗ്ലാസിലും തീര്‍ത്ത ആഭരണങ്ങള്‍. ഇനി ഇതൊന്നും വേണ്ടാത്തവര്‍ക്ക് വലിയ വിലയില്ലാത്ത പ്ലാസ്റ്റിക് ആഭരണങ്ങള്‍ കിട്ടും. അതും വേണ്ടെങ്കില്‍ തടിയോ കല്ലോ മുളയോ എല്ലോ പോഴ്‌സ്‌ലൈനോ ഒക്കെ കൊണ്ടുണ്ടാക്കിയ ആക്‌സസറീസ് അണിയാം.
വളരെപ്പണ്ടേ പ്രചാരമുണ്ടായിരുന്ന ഒരു ബോഡി ആര്‍ട്ടാണ് ശരീരം തുളയ്ക്കല്‍. ഏതാണ്ടെല്ലാ സംസ്‌കാരങ്ങള്‍ക്കിടയിലും ഈ കലയ്ക്ക് ആരാധകരുണ്ടായിരുന്നു. പൗരാണിക റോമക്കാര്‍ക്കിടയില്‍ മാറിടം തുളച്ച് ആഭരണമിട്ടിരുന്നത് യോദ്ധാക്കളായിരുന്നു. ധീരതയുടെ അടയാളമായിരുന്നു അവര്‍ക്കത്. അന്ന് സാധാരണമായിരുന്ന സംഗതിയാണ് ഇന്ന് ഫ്രചിക്‌യ്ത്ത ലുക്കിന്റെ അടയാളമായി മാറിയിരിക്കുന്നത്. പൊക്കിള്‍ തുളച്ച് ആഭരണമിട്ട് റാമ്പിലെത്തിയ മോഡലുകളും സിനിമയില്‍ ആടിപ്പാടിയ നടികളുമാണ് നെയ്‌വല്‍ പിയേഴ്‌സിങ്ങിന്റെ പ്രചാരകര്‍. റാമ്പില്‍ നിന്നും സിനിമയില്‍ നിന്നുമാണ് മറ്റ് അവയവങ്ങള്‍ തുളയ്ക്കലും ഫാഷന്റെ ഭാഗമായത്. ഡ്രസ് സെന്‍സിന്റെയും ധീരതയുടെയും ആത്മവിശ്വാസത്തിന്റെയും സ്റ്റൈലിന്റെയുമൊക്കെ പ്രതീകമായി അത് മാറിക്കഴിഞ്ഞു.

പക്ഷേ, ഫാഷനബിളാവാന്‍ ബ്യൂട്ടി പാര്‍ലറുകളിലും ജുവലറികളിലും പോയി കാതും പുരികവുമൊക്കെ തുളയ്ക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കണം. അണുവിമുക്തമായ ഉപകരണങ്ങള്‍തന്നെയല്ലേ ഇതിനൊക്കെ ഉപയോഗിക്കുന്നതെന്ന്.