സുനിതാ പ്രശാന്ത്
നിറയെ ചുരുക്കുകളുള്ള ചുരി ടോപ്പാണ് പുതിയ ട്രെന്‍ഡ്. ഒപ്പം അലങ്കാരപ്പണിയുള്ള ചപ്പലും സ്റ്റോളും...
'അംബ്രലാ കട്ടിങ്ങിലുള്ള സല്‍വാര്‍ പുതിയ ട്രെന്‍ഡാണ്. ചുരി ടോപ്പിന്റെ മുകള്‍ഭാഗം ഓവര്‍ ലാപ്പിങ് ഡിസൈനുള്ള സ്റ്റൈലിലാണ്. അരഭാഗം നന്നേ ഇറുകിക്കിടക്കും. അരയ്ക്ക് താഴോട്ട് പിന്‍ടെക്‌സ് നല്‍കി വീണ്ടും താഴേക്ക് ചുരുക്കുകളുണ്ട്. അംബ്രലാ കട്ടിങ്ങായതിനാല്‍ താഴെ ഭാഗം നന്നായി വിരിഞ്ഞുനില്‍ക്കും. ക്യാപ്പ് സ്ലീവാണ് പൊതുവെ. ബോട്ടം ഇറുകിക്കിടക്കുന്ന ചുരിയാണ്. സ്‌മോക്കിങ് വര്‍ക്ക് ചെയ്ത ഷോളാണിതിന്. ഒരു പാര്‍ട്ടി വെയര്‍ ലുക്കാണ് സല്‍വാറിന്. സില്‍ക്ക് മെറ്റീരിയലിലാണ് അംബ്രലാ കട്ടിങ് സല്‍വാര്‍ ഏറ്റവും മനോഹരമാവുക.ജൂട്ട് ചപ്പല്‍
ജൂട്ട് കവറിങ്ങുള്ള ചപ്പലുകളാണിവ. ഡള്‍ ഷെയ്ഡിലാണ് പൊതുവെ വരുന്നത്. ബ്ലൂ, ഗോള്‍ഡ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍. ബീഡുകള്‍, ബട്ടണ്‍സ്, റിങ്ങുകള്‍ എന്നിവ അലങ്കാരങ്ങളായി ഈ ചെരിപ്പുകളില്‍ കാണുന്നു. ജൂട്ട് കൊണ്ടുതന്നെയുള്ള ചില കെട്ടുകളും ഡിസൈനിന്റെ ഭാഗമായി വരുന്നു. മഴക്കാലത്തും ഉപയോഗിക്കാവുന്നവയാണ് ജൂട്ട് ചപ്പലുകള്‍. കഴുകിയെടുക്കാവുന്നതുമാണ്. കാഷ്വല്‍ ഡ്രസ്സിനൊപ്പം ഇവ നന്നാവും.
മള്‍ട്ടി കളേഡ് സ്റ്റോള്‍
ക്രോഷ്യോ വര്‍ക്ക് ചെയ്ത സ്റ്റോളാണിത്. ഓരോ ത്രെഡിനും ഓരോ നിറമാണ്. ചിലപ്പോള്‍ സില്‍വര്‍ ത്രെഡുകളും ഇവയ്ക്കിടയില്‍ കാണും. ഒറ്റ നിറത്തിലുള്ള കുര്‍ത്തയുടെ കൂടെയാണ് ഇവ ഭംഗിയാവുക. സ്റ്റോളുകള്‍ മിക്കതും ഇരുണ്ടനിറങ്ങളിലാണ് വരുന്നത്. അതുകൊണ്ട് ബ്ലാക്ക്, ലൈറ്റ് ഷെയ്ഡ് കുര്‍ത്തകളില്‍ ഇവ വളരെ നന്നാവും. കുര്‍ത്തയും ജീന്‍സും മള്‍ട്ടി കളേഡ് സ്റ്റോളും ധരിക്കുമ്പോള്‍ ശരിക്കും വെറൈറ്റി ലുക്ക് തന്നെ.

NEWS LETTER
RSS











